'ആര്‍എസ്സി സാഹിത്യോത്സവ് 2014' സെപ്റ്റംബര്‍ 18 മുതല്‍
Monday, September 15, 2014 9:18 AM IST
കുവൈറ്റ്: മണലാരിണ്യത്തിലെ മലയാലികള്‍ക്ക് സര്‍ഗാസ്വാദനത്തിന്റെ വേദികളൊരുക്കി റിസാല സ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവുകള്‍ സെപ്റ്റംബര്‍ 18 ന് തുടങ്ങും. ഇശലുകലുടെ ഈണവും ദഫ് ബെത്ത്തിന്റെ താളവും കുരുന്നുകളുടെ പാട്ടുകളും കഥയും വരകളും പ്രഭാഷണങ്ങളുടെ പ്രോജ്വലതകളുമായി പ്രവാസ ലോകത്തിന് സര്‍ഗ വസന്തമാണ് സാഹിത്യോത്സവുകള്‍ സമ്മാനിക്കുന്നത്. പ്രൈമറി, ജൂണിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ മാപ്പിളപാട്ട്, മാലപാട്ട്, സംഘ ഗാനം, അറബി ഗാനം, മദ്ഹ് ഗാനം, ദഫ് മുട്ട്, പ്രസംഗം, കഥ കവിത രചന, കവിത ആലാപനം, പ്രബന്ധം, ചിത്ര രചന, ഡോക്കുമെന്ററി, സ്പോട്ട് മാഗസിന്‍ തുടങ്ങി 45 കലാ സാഹിത്യ ഇനങ്ങളിലാണ് യൂണിറ്റ്, സെക്ടര്‍, സോണ്‍, നാഷണല്‍ തലങ്ങളിലായാണ് മത്സരങ്ങല്‍ നടക്കുക. ആര്‍എസ്സി സഹിത്യോത്സവ് നിയമാവലി അനുസരിച്ചാണ് ഗള്‍ഫ് നാടുകളില്‍ ഒരേ സമയം എകീകൃത സ്വഭാവ ത്തില്‍ സഹിത്യോത്സവുകള്‍ നടക്കുന്നത്.

ഒക്ടോബര്‍ 10 നകം യൂണിറ്റ് സാഹിത്യോത്സവുകളും ഒക്ടോബര്‍ 24 നകം സോണ്‍ മത്സരങ്ങളും നടക്കും. നവംബര്‍ ഏഴിന് അബാസിയയിലെ പാകിസ്ഥാന്‍ ഇംഗ്ളീഷ് സ്കൂളില്‍ നടക്കുന്ന നാഷനല്‍ സാഹിത്യോത്സവോടെ 2014 ലെ സാഹിത്യോത്സവുകള്‍ പൂര്‍ത്തിയാകും. ഉദ്ഘാടന സമാപന വേദികളില്‍ ഗള്‍ഫിലെ സാംസ്കാരിക, സമൂഹിക പ്രമുഖര്‍, ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ആസ്വദാനങ്ങള്‍ക്കൊപ്പം പ്രവാസി മലയാളികള്‍ക്കിടയിലെ സര്‍ഗ പ്രതിഭാത്വങ്ങള്‍ക്ക് രംഗാവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കുന്നതെന്ന് നാഷണല്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഗള്‍ഫ് നാടുകളില്‍ ഏകീകൃത സ്വഭാവ ത്തില്‍ നടക്കുന്ന ഏക കലാ സാഹിത്യ മത്സര വേദിയായ ആര്‍എസ്സി സാഹിത്യോത്സവുകളില്‍ കലാ സാഹിത്യ ഇനങ്ങള്‍ക്കൊപ്പം, വൈജ്ഞാനിക ഇനങ്ങള്‍ക്കും എഴുത്ത്, പ്രസംഗം തുടങ്ങിയ സുപ്രധാന ഇനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 65069530, 51516106 എന്നീ നമ്പരിലോ ൃരെസൌംമശ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍