റിവൈവ് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു
Monday, September 15, 2014 9:14 AM IST
റിയാദ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിവൈവ് 2014 കാമ്പയിനിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ബത്ഹ ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രവര്‍ത്തകര്‍ നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളായി പങ്കെടുത്തു.

പ്രാഥമിക റൌണ്ടില്‍ 22 ടീമുകള്‍ പങ്കെടുത്തു. സുബൈര്‍ അരിമ്പ്ര പ്രാഥമിക റൌണ്ടിന് നേതൃത്വം നല്‍കി.

അഞ്ച് ടീമുകള്‍ പങ്കെടുത്ത ഫൈനല്‍ റൌണ്ടില്‍ മാസ്റ്റര്‍ അമീന്‍ അരിമ്പ്രയായിരുന്നു ക്വിസ് മാസ്റ്റര്‍. സി.പി മുസ്തഫ, അബ്ദുസമദ് കൊടിഞ്ഞി എന്നിവര്‍ മത്സരിച്ച തിരൂരങ്ങാടി മണ്ഡലം എ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ജലീല്‍ കൊളക്കാടനും നൌഫല്‍ പെരുമണ്ണയും മത്സരിച്ച തിരൂരങ്ങാടി ബി ടീം സ്വന്തമാക്കി. ഗഫൂര്‍ ഒളവട്ടൂരും അഷ്റഫ് ഓമാനൂരും ചേര്‍ന്ന കൊണ്േടാട്ടി മണ്ഡലത്തിനാണ് മൂന്നാം സ്ഥാനം. മുജീബ് ഇരുമ്പുഴി, ശുഹൈബ് പനങ്ങാങ്ങര, യൂനുസ് സലിം താഴെക്കോട്, അലി ഹസന്‍ മൈത്ര, സാജിദ് മൂന്നിയൂര്‍, അസീസ് വെങ്കിട്ട, ഷൌക്കത്ത് കടമ്പോട്ട്, ഇഖ്ബാല്‍ കാവന്നൂര്‍, അബ്ദുറഹ്മാന്‍ മേല്‍മുറി, റഹ്മത്ത് അരീക്കോട്, ഫൈസല്‍ ചേളാരി, സമദ് സീമാടന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍