വൈഎംസിഎ ഷാര്‍ജ ഓണാഘോഷം നടത്തി
Monday, September 15, 2014 9:13 AM IST
ഷാര്‍ജ: വൈഎംസിഎ ഷാര്‍ജയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഹാമര്‍ സഖറിയ തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണ്‍ മാത്യു അധ്യക്ഷത വഹിച്ചു. വൈഎംസിഎ ദുബായ് പ്രസിഡന്റ് മനോജ് ജോര്‍ജ് വൈഎംസിഎ അജ്മാന്‍ പ്രസിഡന്റ് സാജന്‍ വേളൂര്‍, സെക്രട്ടറി ലിജു ഫിലിപ്പ്, എമിറേറ്റ്സ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഏബ്രഹാം മാത്യു, ജോര്‍ജ് ജെയിംസ്, കുര്യന്‍ പി. മാത്യു, കുര്യന്‍ തോമസ് ഐക്കരേത്ത്, രാജീവ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

മാവേലി എഴുന്നള്ളത്, ഓണസദ്യ, വൈഎംസിഎ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള