യുഎഫ്എംഎഫ്ബി ഫ്രന്റ്സ് 'ഓണവില്ല് 2014' ഓണം ആഘോഷിച്ചു
Monday, September 15, 2014 9:09 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് കൂട്ടായ്മയായ യുഎഫ്എംഎഫ്ബി ഫ്രന്റ്സ് 'ഓണവില്ല് 2014' എന്ന നാമധേയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നിജാസ് കാസിമിന്റെ അധ്യക്ഷയില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസി സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ മാസം കുവൈറ്റില്‍ മരിച്ച പയ്യോളി ഊളയില്‍ ഗിരീഷിന്റെ കുടുംബത്തിനായുള്ള സഹായ നിധിയുടെ ആദ്യ ഫണ്ട് ഹൈഡേന്‍ തോമസ് ഏറ്റു വാങ്ങി.

പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ദീപക് കൊച്ചിന്‍ സ്വാഗതവും മലയില്‍ മൂസക്കോയ,സത്താര്‍ കുന്നില്‍ എന്നിവര്‍ ആശംസകളും അനൂപ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. ജോസ് ജേക്കബ്, ഹബീബ് കാക്കൂര്‍, സുഭാഷ് മാറഞ്ചേരി, റഫീക്ക്, ഷാഫി മക്കാട്ടി എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍