ദ്വാരക സെന്റ് പീയൂസ് പത്താമന്‍ സീറോ മലബാര്‍ പള്ളിയില്‍ ഓണാഘോഷം നടത്തി
Monday, September 15, 2014 9:08 AM IST
ന്യൂഡല്‍ഹി: ദ്വാരക സെന്റ് പീയൂസ് പത്താമന്‍ സീറോ മലബാര്‍ പള്ളിയില്‍ ഓണാഘോഷം നടത്തി. വികാരി റവ. ഫാ. പോള്‍ രാജ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കലാ, കായിക പരിപാടികളായ തിരുവാതിരകളി, വടംവലി തുടങ്ങിയവ അരങ്ങേറി.

കൂടാതെ നിര്‍ധനരായ കുട്ടികള്‍ക്ക് ഓണസദ്യയും നടത്തി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്