എയര്‍ ഇന്ത്യ എക്സ്പ്രസ് മസ്കറ്റില്‍ നിന്നും മൂന്ന് അധിക സര്‍വീസുകള്‍ നടത്തുന്നു
Saturday, September 13, 2014 9:18 AM IST
മസ്കറ്റ്: ഒക്ടോബര്‍ 26 ന് തുടങ്ങുന്ന ശീതകാല ഷെഡ്യൂള്‍ പ്രകാരം മസ്കറ്റില്‍ നിന്നും കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ആഴ്ചയില്‍ രണ്ട് അധിക സര്‍വീസുകളും മാംഗളൂരിലേക്കും ഒരു സര്‍വീസും നടത്തുന്നു. ഇതോടെ ആഴ്ചയില്‍ മസ്കറ്റില്‍ നിന്നുള്ള എക്സ്പ്രസ് വിമാനങ്ങളുടെ എണ്ണം 19 ആകും.

ആഴ്ചയില്‍ രണ്ടു വീതം സലാലയില്‍ നിന്നും തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് സെക്ടറില്‍ നടത്തുന്ന സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും.

പുതിയ ഷെഡ്യൂള്‍ പ്രകാരം കത 443 വിമാനം കൊച്ചിയില്‍ നിന്നും ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7.55 നു പുറപ്പെട്ട് 10.10ന് മസ്കറ്റിലെത്തും. മസ്കറ്റ് - കൊച്ചി കത 442 വിമാനം ഈ ദിവസങ്ങളില്‍ 11.15 ന് പുറപ്പെട്ട് വൈകിട്ട് 4.20 ന് കൊച്ചിയിലെത്തും.

ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും സര്‍വീസ് നടത്തുന്ന കത 549 വിമാനം രാവിലെ 7.55 നു പുറപ്പെട്ട് 10.20 ന് മസ്കറ്റിലെത്തും. കത 554 മസ്കറ്റ് - തിരുവനന്തപുരം വിമാനം രാവിലെ 11.15 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്തെത്തും.

മസ്കറ്റില്‍ നിന്നും കരിപ്പൂരിലേക്കും തിരിച്ചുമുള്ള ദിവസേന സര്‍വീസ് മാറ്റമില്ലാതെ തുടരും. എയര്‍ ഇന്ത്യ എക്സ്പ്രസ് ആ737800 വിമാനങ്ങളാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം