സൌദിയില്‍ പോലീസിന്റ ജനങ്ങളോടുള്ള പെരുമാറ്റം നിരീക്ഷിക്കുന്നു
Saturday, September 13, 2014 9:17 AM IST
ദമാം: പോലീസിന്റെ ജനങ്ങളോടുള്ള പെരുമാറ്റം മാന്യതയും നിലവാരം പുലര്‍ത്തുന്നതുമായിരിക്കണമെന്ന് സൌദി പൊതു സുരക്ഷ മേധാവിയും പോലീസ് ഡയറക്ടറുമായ കേണേല്‍ ഉസ്മാന്‍ അല്‍ മുഹ്രിജ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പരിശോധനാവേളകളില്‍ (ആതിനീ ഹവിയത്തക്) തിരിച്ചറിയല്‍ രേഖയെടുക്ക് എന്നതിനു ദയവായി താങ്കളുടെ തിരിച്ചറിയല്‍ രേഖ തരു. താങ്കള്‍ അനുവദിക്കുമെങ്കില്‍ താങ്കളുടെ തിരിച്ചറിയല്‍ രേഖ തരു എന്നീ അര്‍ഥങ്ങള്‍ വരുന്ന (ഇദാസമിഹത്തക് ഹവിയതക്) എന്ന പദമാണ് ജനങ്ങളോട് ഉപയോഗിക്കേണ്ടതെന്ന് പൊതു സുരക്ഷ മേധാവി ആവശ്യപ്പെട്ടു. ഇതിന് മുമ്പ് ആദ്യം അസലാമു അലൈക്കുമെന്ന് അഭിവാദ്യം അര്‍പ്പിച്ചിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ഇതേ നിലക്കായിരിക്കണം പോലീസുകാര്‍ പെരുമാറേണ്ടതെന്ന് അദ്ദേഹം ഉപദേശിച്ചു. റോഡുകളിലും പൊതു സ്ഥലങ്ങളിലും മറ്റും വ്യക്തികളെ പരിശോധിക്കുന്ന വേളയില്‍ അവരെ തന്റെ വാഹനത്തിനടുത്തേക്ക് വിളിപ്പിക്കാതെ ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി അവരുടെ അടുത്തേക്ക് പോയാണ് കാര്യങ്ങള്‍ അന്വേഷിക്കേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇത് നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. പൊതു സമുഹത്തിന് അപകടം നേരിട്ടാലും മറ്റ് അനിഷ്ട സംഭവങ്ങള്‍ പൊതു സ്ഥലത്ത് നേരിട്ടാലും അവര്‍ 999 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.

പൊതുസ്ഥലങ്ങളിലും റോഡുകളിലും വ്യക്തികളെ പരിശോധിക്കുന്നതിനു ചുമതലയുള്ള പട്രോളിംഗ് നടത്തുന്ന പോലീസ് വിഭാഗത്തോടും. മറ്റ് ട്രാഫിക്, അംനു തുര്‍ഖ് റോഡ് സുരക്ഷ വിഭാഗങ്ങളോടും ഇതേ നിലക്ക് പെരുമാറണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് അസ്വാകാര്യവും സംസ്കാരമില്ലാത്തതുമായ പെരുമാറ്റം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഖസീം - റിയാദ് റോഡില്‍ ഒരു ദിവസം വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ചെക്കിംഗ് പോയിന്റില്‍ വെച്ച് തന്നോട് ഒരു പോലീസുകാരന്‍ തന്നോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. താന്‍ പോലീസ് മേധാവിയാണന്ന് പോലീസുകാരന്‍ അറിഞ്ഞിരുന്നില്ല. താന്‍ തിരിച്ചറിയല്‍ രേഖ പുറത്തെടുത്തു പോലീസിന് നല്‍കി അദ്ദേഹം പരിശോധിച്ച ശേഷം നന്ദി പറഞ്ഞു കൊണ്ടാണ് തിരിച്ചു നല്‍കിയത് താനും അപ്പോള്‍ പോലീസുകാരനോട് നന്ദി പ്രകടിപ്പിച്ചു.

പോലീസിന്റ പട്രോളിംഗ് വിഭാഗത്തെ നിരീക്ഷിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിനായി പോലീസിന്റെ വാഹനങ്ങളില്‍ കാമറകള്‍ സ്ഥാപിക്കും ജനങ്ങളോടുള്ള പെരമാറ്റ രീതി വീക്ഷിക്കുന്നതിനും അവരുടെ സേവന നിലവാരം ഉയര്‍ത്തുന്നതിനുംവേണ്ടിയാണ് ഈ നിരീക്ഷണമെന്ന് അദ്ദേഹം വ്യക്തമാക്കി. ധാരാളം പരാതികള്‍ പോലീസ് പട്രോളിംഗ് വിഭാഗത്തകുറിച്ച് തങ്ങള്‍ക്ക് ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. പട്രോളിംഗ് നടത്തുന്ന പോലീസിന്റെ പ്രവര്‍ത്തനം നീരീക്ഷിക്കുന്നതിന് റിയാദിലാണ് ആദ്യമായി പട്രോളിക് വാഹനങ്ങളില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുക.

പട്രോളിംഗ് വാഹനത്തിന്റെ നിറം മാറ്റുന്നതിനുള്ള പദ്ധതി നടന്നു വരുകയാണന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തിമൂവായിരം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷവുമായി ഈ വര്‍ഷവുമായി പോലീസില്‍ ചേര്‍ന്നതായി അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം