ടെക്സ ചികിത്സാ സഹായം കൈമാറി
Saturday, September 13, 2014 9:17 AM IST
റിയാദ്: ദീര്‍ഘകാലമായി റിയാദില്‍ ജോലി ചെയ്തുവരികയും ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്ത വെഞ്ഞാറമൂട് മണലിമുക്ക് സ്വദേശിയും റിയാദിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ടെക്സയുടെ അംഗവുമായ ഷംസീറിന് ഇരുപത്തയ്യായിരം രൂപ ചികിത്സാ സഹായം കൈമാറി.

ടെക്സ പ്രസിഡന്റ് സലാഹുദ്ദീന്‍ മരുതിക്കുന്ന്, ട്രഷറര്‍ കബീര്‍ കണിയാപുരം, മുന്‍ അംഗവും ഇപ്പോള്‍ ജില്ലാ പ്രതിനിധിയുമായ നൌഷാദ് പോത്തങ്കോട്, സുഹൈല്‍ സലാഹ് എന്നിവര്‍ ഷംസീറിന്റെ വസതിയിലെത്തിയാണ് സഹായധനം കൈമാറിയത്.

ശസ്ത്രക്രിയക്കുശേഷം ഷംസീര്‍ സുഖം പ്രാപിച്ചു വരികയാണ്. ഏറെ താമസിയാതെ പ്രവാസത്തിലേക്ക് മടങ്ങി വരാന്‍ കഴിയുമെന്ന് ഷംസീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍