മസ്കറ്റ് ഐഎസ്സി മലയാള വിഭാഗത്തിന്റെ സാംസ്കാരിക അവാര്‍ഡ് ശ്യാമപ്രസാദിന്
Saturday, September 13, 2014 9:16 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് (ഐഎസ്സി) മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ സാംസ്കാരിക അവാര്‍ഡിനായി പ്രശസ്ത സിനിമാ സംവിധായകന്‍ ശ്യാമപ്രസാദിനെ തെരഞ്ഞെടുത്തു.

സെപ്റ്റംബര്‍ 18 ന് (വ്യാഴം) അല്‍ഫലാജ് ഹോട്ടലില്‍ രാവിലെ 11 ന് നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ ഇന്ത്യന്‍ സ്ഥാനപതി ജെ.എസ്.മുകുള്‍ അവാര്‍ഡ് സമ്മാനിക്കും. ചടങ്ങില്‍ ശ്യാമ പ്രസാദ് വിശിഷ്ട്ടാതിഥി ആയി പങ്കെടുക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം