മസ്കറ്റില്‍ ജിസിസി റെയില്‍ കോണ്‍ഫറന്‍സ് 2015 ജനുവരി 11 മുതല്‍ 12 വരെ
Saturday, September 13, 2014 9:15 AM IST
മസ്കറ്റ്: 2200 കിലോ മീറ്റര്‍ നീളവും 200 ബില്ല്യന്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്നതുമായ ജിസിസി റെയില്‍വേ പദ്ധതിയുടെ

പുരോഗതികള്‍ വിലയിരുത്താന്‍ 2015 ജനുവരി 11 മുതല്‍ 12 വരെ മസ്കറ്റില്‍ ജിസിസി റെയില്‍ കോണ്‍ഫറന്‍സ് നടക്കും.

പദ്ധതി ചര്‍ച്ച ചെയ്യാന്‍ നടക്കുന്ന ആദ്യ യോഗമാണ് മസ്കറ്റ് അല്‍ബുസ്താന്‍ പാലസ് ഹോട്ടലില്‍ നടക്കുക. 10 വര്‍ഷ കാലാവധിയാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രതീക്ഷിക്കുന്നത്. വിവിധ മന്ത്രാലയങ്ങളിലെ ഉന്നതര്‍ക്ക് പുറമെ ഖത്തര്‍ റെയില്‍, ഒമാന്‍ റെയില്‍, ഇത്തിഹാദ് റെയില്‍വേ, സൌദി റെയില്‍വേ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം