നവ കേരള ആര്‍ട്സ് ക്ളബ് ഓണാഘോഷം മലയാളം ടിവിയില്‍
Saturday, September 13, 2014 9:07 AM IST
ന്യൂയോര്‍ക്ക്: നവ കേരള ആര്‍ട്സ് ക്ളബിന്റെ ഓണാഘോഷങ്ങള്‍ മലയാളം ടിവിയില്‍ ശനിയാഴ്ച രാവിലെ 10 ന് സംപ്രേക്ഷണം ചെയ്യുന്നു.

അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങളിലെ പ്രൌഢഗംഭീരമായ ആഘോഷങ്ങളാണ് നവകേരളാ ആര്‍ട്സ് ക്ളബ് അമേരിക്കന്‍ മലയാളികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. തിരുവാതിരകളി മുതല്‍ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളും ഉള്‍പ്പെടുത്തിയാണ് നവകേരള ആര്‍ട്സ് ക്ളബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം മലയാളം ടിവിയില്‍ അവതരിപ്പിക്കുന്നത്.

മലയാളം ഐപിടിവി, ബോംടിവി പ്ളാറ്റ്ഫോമില്‍ ലഭിക്കുന്ന മലയാളത്തിലെ എല്ലാ ചാനലുകള്‍ക്കൊപ്പമാണ് മലയാളം ടിവിയും ദൃശ്യമാകുന്നത്. അമേരിക്കന്‍ മലയാളികളുടെ പ്രാദേശിക ഉത്സവകാഴ്ചകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നതിനും യുഎം ബോക്സ് കണക്ഷനും വിളിക്കുക 17326480576.