മയൂര്‍ വിഹാര്‍ ഫേസ് - വണ്‍ സീറോ മലബാര്‍ പള്ളിയില്‍ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കമായി
Friday, September 12, 2014 8:14 AM IST
ന്യൂഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ് - വണ്‍ സീറോ മലബാര്‍ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമായി. വൈകുന്നേരം 7.30ന് മയൂര്‍ വിഹാര്‍ ഫൊറോന പള്ളി വികാരി റവ. ഫാ. റെന്‍സന്‍ തെക്കിനേഴത്ത് കൊടിയേറ്റിയതോടെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഇടവക വികാരി ഫാ. അനൂപ് നരിമറ്റത്തിലും നിരവധി വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്