ഇന്ത്യയില്‍ നിന്നുള്ള സ്ത്രീ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി ബാങ്ക് ഗാരന്റി നിര്‍ബന്ധമാക്കുന്നു
Friday, September 12, 2014 8:14 AM IST
കുവൈറ്റ് : നാട്ടില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരണമെങ്കില്‍ ബാങ്ക് ഗാരന്റിയായി 2500 ഡോളറോ അല്ലെങ്കില്‍ തത്തുല്യമായ 720 കുവൈത്തി ദിനാറോ ഇന്ത്യന്‍ എംബസിയില്‍ തൊഴിലുടമ കെട്ടിവയ്ക്കണമെന്ന് ഇന്ത്യന്‍ എംബസി പത്രകുറിപ്പിലൂടെ അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സുതാര്യമായ നടപടിക്രമങ്ങള്‍ സംവിധാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങളെന്ന് കരുതുന്നു. തൊഴിലാളികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുമ്പോള്‍ തൊഴിലാളിക്കോ തൊഴിലുടമക്കോ ഉണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ ഇത്തരത്തിലൂടെ സാധ്യമാകും. സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയാല്‍ മാത്രമേ തൊഴില്‍ കരാര്‍ ഇന്ത്യന്‍ എംബസി സാക്ഷ്യപെടുത്തുകയുള്ളൂവെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍