റിയാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബിഹാര്‍ സ്വദേശി മരിച്ചു
Friday, September 12, 2014 7:08 AM IST
റിയാദ:് സൌദി അറേബ്യയില്‍ ജോലി സ്ഥലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ബിഹാര്‍ സ്വദേശി മരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മലസിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്തു വരുന്ന പാട്ന സ്വദേശി മുഹമ്മദ് അബ്ദുള്‍ (26) ആണ് ജോലിക്കിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ചത്.

അപകടമുണ്ടായ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മലസിലെ നാഷണല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്.

മുഹമ്മദ് അബ്ദുലിന്റെ ഡല്‍ഹിയിലുള്ള ബന്ധു അറിയിച്ചതുപ്രകാരം ജുബൈലിലുള്ള നവാസ് ദാവൂദ് റിയാദിലെ ഐസിഎഫ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. തങ്കളാഴ്ച മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ഐസിഎഫ് പ്രവര്‍ത്തകരായ ജലീല്‍ മാട്ടൂല്‍, ഡോ. അബ്ദുസലാം എന്നിവര്‍ അറിയിച്ചു. അവിവാഹിതനും നിര്‍ധനകുടുംബത്തിലെ അംഗവുമായ മുഹമ്മദ് അബ്ദുലിന് ഏഴു സഹോദരിമാരും രണ്ടു സഹോദരങ്ങളുമാണുള്ളത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍