ജയറാമും സംഘവും അമേരിക്കയില്‍ എത്തുന്നു
Friday, September 12, 2014 4:22 AM IST
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ 2015-ലെ ഓണം ഉത്സവമാക്കാന്‍ പദ്മശ്രീ ജയറാമും സംഘവും ഒരുങ്ങുന്നു. മലയാളത്തിലും തമിഴിലുമായി കലാമൂല്യമുള്ളതും ജനശ്രദ്ധയാകര്‍ഷിച്ചതുമായ ധാരാളം ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുടുംബ മനസ്സുകളില്‍ ഇടംനേടിയ ജയറാം പുതുമയുള്ള വിഭവങ്ങളുമായാണ് അമേരിക്കന്‍ മലയാളികളുടെ മുന്നിലെത്തുന്നത് . പതിനേഴോളം പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന ഈ താരസംഗമത്തിന്റെ പ്രധാന ആകര്‍ഷണം പ്രസിദ്ധ തെന്നിന്ത്യന്‍ താരവും, ദേശീയ പുരസ്കാര ജേതാവുമായ പ്രിയാമണിയാണ്. ആദ്യമായാണ് പ്രിയാമണി ഒരു സ്റേജ് ഷോയുമായി അമേരിക്കയില്‍ എത്തുന്നത്.

രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ ധര്‍മ്മജന്‍, ആര്യ (ബഡായി ബംഗ്ളാവ് ഫെയിം), ഹരിശ്രീ യൂസുഫ്, സാജു നവോദയ (പാഷാണം ഷാജി ഫെയിം), ബാലതാരമായും നടനായും പ്രശസ്തനായ വിഷ്ണു, ബിപിന്‍ (മനോരമ കോമഡി ഫെസ്റിവല്‍ ഫെയിം) എന്നിവര്‍ അവതരണത്തിലും പ്രമേയത്തിലും പുതുമകളുള്ള കോമഡിഷോ അണിയിച്ചൊരുക്കുന്നു.

പ്രിയാമണിയോടൊപ്പം നര്‍ത്തകിയും ടെലിവിഷന്‍ നടിയുമായ ആര്യ, സിനിമ നൃത്ത സംവിധായകന്‍ ശ്രീജിത് എന്നിവരും ഒന്നിക്കുന്ന വര്‍ണ്ണശബളമായ നൃത്തരംഗങ്ങള്‍ ഈ മെഗാഷോയ്ക്ക് മാറ്റുകൂട്ടും. പിന്നണി ഗായിക രഞ്ജിനി ജോസ്, ശ്രീനാഥ് (ഐഡിയാ സ്റാര്‍സിംഗര്‍ ഫെയിം) എന്നിവര്‍ സദസിനെ ആവേശത്തിന്റെ നെറുകയില്‍ എത്തിക്കുന്ന ഒരു സംഗീതസദ്യയാണ് ഒരുക്കുന്നത്.

യുണൈറ്റഡ് ഗ്ളോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റും, ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ഈ മെഗാഷോ അണിയിച്ചൊരുക്കുന്നത്. സൂപ്പര്‍ മെഗാഷോകളുടെ അവിഭാജ്യഘടകമായ നാദിര്‍ഷാ ആണ് ഈ സ്റേജ് ഷോ സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ഹിറ്റ് പാരഡികളും, തിളക്കം മുതല്‍ സൌണ്ട് തോമയും, റിംഗ് മാസ്ററും അടക്കം നാദിര്‍ഷാ രൂപം നല്‍കിയ സൂപ്പര്‍ഹിറ്റ് കോമഡി ഗാനങ്ങളും ചേര്‍ത്ത് തികച്ചം പുതുമയാര്‍ന്ന ഒരു വിരുന്ന് ഈ ഷോയുടെ ഭാഗമാണ്. യുണൈറ്റഡ് ഗ്ളോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച് നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റാര്‍ ചിത്രം അമര്‍ അക്ബര്‍ ആന്റണി അടുത്തവര്‍ഷം പ്രദര്‍ശനത്തിന് എത്തുന്നതിനുശേഷം നാദിര്‍ഷാ ഒരുക്കുന്ന ആദ്യ സ്റേജ് ഷോ ആയിരിക്കും ഇത്.

പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി സിനിമാ തിരക്കഥാകൃത്തുകള്‍ (വിഷ്ണു, ബിപിന്‍) ഒരുക്കുന്ന പുതുമയുള്ള സ്ക്രിപ്റ്റും, രമേഷ് പിഷാരടി ഒരുക്കുന്ന പ്രേക്ഷകരുമായി സംവദിക്കുന്ന അവതരണ രീതിയും ഈ ഷോയുടെ പ്രത്യേകതകളാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനോടൊപ്പം നിരവധി ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മധു കീബോര്‍ഡും, അനില്‍ കുമ്പനാട് ശബ്ദനിയന്ത്രണവും കൈകാര്യം ചെയ്യുന്നു. സിനിമ ചിരിമ, ഭൂമിഗീതം എന്നിങ്ങനെ നിരവധി മെഗാ ടെലിവിഷന്‍ സ്റേജ്ഷോകളുടേയും നിരവധി ചലച്ചിത്രങ്ങളുടേയും നിര്‍മ്മാണത്തിന്റെ അമരക്കാരനായ ജെന്‍സോ ജോസ് (വൈഡ് ആംഗിള്‍ എന്റര്‍ടൈന്‍മെന്റ്) ആണ് ഈ ഷോയുടെ ഇവന്റ്മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടൃലലഷശവേ ഞമാ: +1 281 788 1849 ആശിൌ ടലയമശെേമി: +1 956 789 6869 , ഉൃ ദമരവമൃശമ ഠവീാമ (ടവ്യഷൌ), ഏശഷീ ഗമ്മിമഹ , ഖീവ്യി ങമസസീൃമ , ഉശമ ഉമാീറവമൃമി, ഉൃ എൃലലാൌ ഢമൃഴവലലെ. ഉലമേശഹ: വു://ളമരലയീീസ.രീാ/ങമഹമ്യമഹമാടമേഴലടവീംഡടഅ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം