മിനിമം ശമ്പളനിരക്ക് കൂട്ടും: ഗവര്‍ണര്‍ പാറ്റ് ക്യൂന്‍
Friday, September 12, 2014 4:21 AM IST
ഷിക്കാഗോ: ഇല്ലിനോയിസില്‍ താഴേയ്ക്കിടയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഗുണം വരത്തക്ക രീതിയില്‍ ഇല്ലിനോയിസില്‍ മിനിമം ശമ്പള നിരക്ക് കൂട്ടുമെന്ന് ഗവര്‍ണര്‍ പാറ്റ് ക്യൂന്‍ അറിയിക്കുകയുണ്ടായി. ഹൈലാന്റ് പാര്‍ക്കിലുള്ള ഒരു വസതിയില്‍ ഇലക്ഷന്‍ കാമ്പയിന്‍ ഫണ്ട് റൈസിംഗില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.ഫണ്ട് റൈസിംഗ് സംഘടിപ്പിച്ചവരില്‍ ഇന്‍ഡോ- അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയും, ഇല്ലിനോയിസ് സ്ട്രക്ചറല്‍ എന്‍ജീനയറിംഗ് ബോര്‍ഡ് കമ്മീഷണര്‍ ഗ്ളാഡ്സണ്‍ വര്‍ഗീസും ഉണ്ടായിരുന്നു.

ഫെഡറല്‍ ഗവണ്‍മെന്റിന്റേയും, സ്റേറ്റ് ഗവണ്‍മെന്റിന്റേയും സഹായത്തോടുകൂടി 31 ബില്യനിന്റെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇല്ലിനോയിസില്‍ കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് ചെയ്തത്. പുതുതായി വരുന്ന ഒഹയര്‍- എല്‍ജിന്‍ എക്സ്പ്രസ് വേ അതിന് ഒരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലുവര്‍ഷങ്ങള്‍കൊണ്ട് വളരെ നല്ല കാര്യങ്ങള്‍ ഇല്ലിനോയിസില്‍ ചെയ്യാന്‍ സാധിച്ചു. ഹെല്‍ത്ത് കെയര്‍, സ്കൂളുകള്‍, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, ഗ്രീന്‍ എനര്‍ജി പ്രോജക്ട്, കര്‍ഷകര്‍ക്ക് സബ്സിഡികള്‍ എന്നിവ ഇവയില്‍ ചിലതുമാത്രം. ഇല്ലിനോയിസില്‍ ഹൈസ്പീഡ് ട്രെയിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതുമൂലം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും.

ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി എല്ലാവരുടേയും സഹായം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് ഒബാമയുടെ കാമ്പയിന്‍ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ ഇലക്ഷന് സഹായവുമായി എത്തിയിട്ടുണ്െടന്ന് കാമ്പയിന്‍ മാനേജര്‍ അറിയിച്ചു. എല്ലാ ഇന്ത്യക്കാരുടേയും സഹായം നവംബറില്‍ നടക്കുന്ന ഇലക്ഷനില്‍ ഗവര്‍ണര്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം