ഹൂസ്റണിലെ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക മാതൃകയാവുന്നു
Thursday, September 11, 2014 8:01 AM IST
ഹൂസ്റണ്‍: ദീര്‍ഘകാലമായി മലങ്കര ഓര്‍ത്തഡോക്സ്/യാക്കോബായ സഭാംഗങ്ങള്‍ ആഗ്രഹിക്കുന്ന മലങ്കര സഭാ സമാധാനത്തിനു ഹൂസ്റണിലെ ഫ്രെസ്നോ സിറ്റിയിലുള്ള സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക മാതൃകയാകുന്നു.

കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ഇടവക പൊതുയോഗം രണ്ട് കക്ഷികളിലെയും മേല്‍പട്ടക്കാര്‍ക്കും പട്ടക്കാര്‍ക്കും ഒരുപോലെ ദേവാലയത്തില്‍ പ്രവേശിക്കുവാനും കൂദാശകള്‍ അര്‍പ്പിക്കാനുമുള്ള അവകാശം നല്‍കാന്‍ ഇടവക പൊതുയോഗം ഏകകണ്ഠമായി തീരുമാനിച്ചു.

സഭാ പിതാക്കന്മാര്‍ പഠിപ്പിച്ച കൌദാശീകാനുഷ്ടാനങ്ങളുടെയും ഭക്തിമാര്‍ഗങ്ങളുടെയും മൂല്യശോഷണത്തിന് സഭാതര്‍ക്കം ഇടയാക്കുന്നു എന്ന സഭാംഗങ്ങളുടെ വിലയിരുത്തലാണ് ഇടവകാംഗങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പരിശുദ്ധ അപ്രേം പ്രഥമന് പാത്രിയാര്‍ക്കീസ് ബാവയുടെയും പരിശുദ്ധ ബസേലിയോസ് പൌലോസ് രണ്ടാമന്‍ കാതോലിക്ക ബാവയുടെയും സഭാ സമാധാന ആഹ്വാനങ്ങളും ഇടവകയ്ക്ക് ഒരു പ്രേരണയായി. ഈ നീക്കത്തിന്റെ ചുവടു പിടിച്ചു ഹൂസ്റണിലെ ഇരുവിഭാഗങ്ങളിലുമുള്ള അല്‍മായ നേതാക്കള്‍ സഭാസമാധാന വേദിക്ക് രൂപം നല്‍കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഇടവക മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി റെജി സ്കറിയ (പ്രസിഡന്റ്) 7137242296, അജി സി. പോള്‍(സെക്രട്ടറി) 832 221 2912 എന്നിവരാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം