സീയന്നാ വാട്ടേഴ്സ് ലെയിക്ക് മലയാളി നിവാസികള്‍ ഓണം ആഘോഷിച്ചു
Thursday, September 11, 2014 5:04 AM IST
ഹൂസ്റന്‍: ഹൂസ്റനിലെ സീയന്നാ പ്ളാന്റേഷന്റെ ഹൃദയഭാഗത്തുള്ള വാട്ടേഴ്സ് ലെയിക്ക് മലയാളി നിവാസികള്‍ സെപ്റ്റംബര്‍ ആറാം തീയതി വൈകുന്നേരം ഓണം കൊണ്ടാടി. ഹൂസ്റനിലെ എന്‍.എസ്.എസ് കരയോഗസ്ഥാപക പ്രസിഡന്റായ ചമ്പ്രന്‍ പണിക്കരുടെ സ്വാഗതപ്രസംഗത്തോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി.

തങ്കമ്മ പണിക്കര്‍ ഓണസദ്യവട്ടങ്ങള്‍ക്ക് നേതുത്വം കൊടുത്തു. വാട്ടേഴ്സ് ലെയിക്കിന്റെ പൂമുഖവാതില്‍ക്കല്‍ വര്‍ണ്ണാഭമായ പൂക്കളം തീര്‍ത്തിരുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി സന്നിഹിതരായവര്‍ വലിയ ഒരുക്കങ്ങള്‍ റിഹേഴ്സലുകള്‍ കൂടാതെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പഴയതും പുതിയതുമായ ഓണപ്പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, ഓണ തമാശകള്‍ തുടങ്ങിയവ അരങ്ങേറി. ജോര്‍ജ് പൈലി, ലൂസി പൈലി, ബാബുതോമസ്, അനു തോമസ്, സിബി സെബാസ്റ്യന്‍, സിമ്പാ സെബാസ്റ്യന്‍, രാജ് മോഹന്‍, ഷീജാ രാജു, സുകുമാരന്‍ നായര്‍, രാധാ നായര്‍, ഹരി പിള്ള, ഉഷാ ഹരി പിള്ള, വര്‍ഗീസ് തോമസ്, ആനി തോമസ്, എ.സി. ജോര്‍ജ്,മോളി ജോര്‍ജ് തുടങ്ങിയവര്‍ വൈവിധ്യമേറിയ കൊച്ചു കൊച്ചു കലാപരിപാടികള്‍ അവതരിപ്പിച്ചു.

എം.ജി യൂണിവേഴ്സിറ്റിയിലെ കലാതിലകമായിരുന്നു ഓണാഘോഷത്തില്‍ പങ്കെടുത്ത അനു തോമസ്. കേരളീയ.കുടുംബ തനിമയില്‍ അതീവ ലാളിത്യത്തോടെ ആഘോഷിച്ച ഇപ്രാവശ്യത്തെ വാട്ടേഴ്സ് ലെയിക്ക് മലയാളി സമൂഹത്തിന്റെ ഓണം അത്യന്തം ഹൃദ്യമായിരുന്നു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്