എസ്എന്‍എ ന്യൂയോര്‍ക്ക് ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു
Thursday, September 11, 2014 5:04 AM IST
ന്യൂയോര്‍ക്ക്: ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ന്യൂയോര്‍ക്ക് ഗുരുദേവജയന്തിയും ഓണവും സെപ്റ്റംബര്‍ 13 - ന് ഏഹലി ഛമസ ഒശഴവ ടരവീീഹ ഝൌലലി ഒശഴവ ടരവീീഹ ീള ഠലമരവശിഴ 7420, ഇീാാീിംലമഹവേ ആഹ്റ ആലഹഹലൃീലെ, ചഥ 11426 ല്‍ വച്ച് ആഘോഷിക്കുന്നതാണ്. 12.30-ന് ഓണ സദ്യയോടെ പരിപാടികള്‍ ആരംഭിക്കുന്നു. ഓണസദ്യക്ക് ശേഷം രണ്ടിന് ആരംഭിക്കുന്ന പബ്ളിക്ക് മീറ്റിംഗില്‍ മുഖ്യ അഥിതിയായി  ചമമൌൈ ഇീൌി്യ ഘലഴശഹെമൌൃല ഞശരവമൃറ ചശരീഹലഹഹീ യും കൂടാതെ ആത്മീയ ആചാര്യന്‍ സ്വാമി ബോധിതീര്‍ത്ഥയും സംസരിക്കുന്നതാണ്. മീറ്റിംഗിനു ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നു. ട്രൈസ്റേറ്റില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന കലാകാരന്മാരും കലാകാരികളും അവരുടെ കലാവിരുത് പ്രകടിപ്പിക്കുന്ന കലാവിരുന്ന്.

ശ്രീനാരായണ അസോസിയേഷന്റെ ഗുരുജയന്തി- ഓണാഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് കെ. ജി. പ്രസന്നനും മറ്റ് ഭാരവാഹികളും അറിയിച്ചു. വാസുദേവ് പുളിക്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം