സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ക്ളര്‍ജി ഫാമിലി മീറ്റിംഗും, ഡിന്നറും
Thursday, September 11, 2014 5:02 AM IST
ന്യൂയോര്‍ക്ക്: സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍, ഫ്ളോറല്‍പാര്‍ക്കിലുള്ള ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച്് എക്യൂമെനിക്കല്‍ ക്ളര്‍ജി ഫാമിലി മീറ്റിംഗും, ഡിന്നറും സംഘടിപ്പിച്ചു. വിവിധ പള്ളികളില്‍ നിന്നുള്ള വികാരിമാര്‍ കുടുംബസമ്മേതം യോഗത്തില്‍ പങ്കെടുത്തു. റവ.ജോജി.കെ.മാത്യൂ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ റവ.ഡോ.ഫിലിപ്പ് വര്‍ഗീസ് പ്രാര്‍ത്ഥിച്ച് യോഗം ആരംഭിച്ചു. റവ.മാത്യൂ ജോര്‍ജ്് തന്റെ ഓണക്കാല ഓര്‍മ്മകള്‍ വളരെ കൌതുകത്തോടെ അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന് റവ.നൈനാന്‍ സഖറിയ പ്രാര്‍ത്ഥിച്ച് യോഗം അവസാനിപ്പിച്ചു.

ഈ വര്‍ഷത്തെ എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 26,27,28 തീയതികളില്‍ വിവിധ പള്ളികളില്‍ വച്ചു നടത്തപ്പെടുമെന്ന് സെക്രട്ടറി, സ്റാന്‍ലി പാപ്പച്ചന്‍ ട്രഷറാര്‍ സിബു ജേക്കബ്, ജോയിന്റ് സെക്രട്ടറി കോശി കുഞ്ഞുമ്മന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിജു ചാക്കോ, എന്നിവര്‍ സംയുക്തമായി അറിയിച്ചു.