ഹനീഫ മൂന്നിയുരിനു മലപ്പുറം ജില്ലാ കെഎംസിസിയുടെ സ്വീകരണം
Wednesday, September 10, 2014 7:25 AM IST
ജിദ്ദ: സൌദിയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാന പ്രവാസി ലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയുരിനു ജിദ്ദാ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി സെപ്റ്റംബര്‍ 12 ന് (വെള്ളി) വൈകുന്നേരം ഏഴിന് ശരഫിയ അല്‍ റയാന്‍ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കുന്നു.

'പ്രവാസി പിന്നിട്ട അര നൂറ്റാണ്ട്' എന്ന വിഷയത്തെ കുറിച്ച് ഹനീഫ മൂന്നിയൂര്‍ പ്രസംഗിക്കും. എല്ലാ മലപ്പുറം ജില്ലാ കെഎംസിസി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍