എന്‍പിസിസി ക്യാമ്പില്‍ ഓണസദ്യ നടത്തി
Wednesday, September 10, 2014 7:24 AM IST
അബുദാബി: മുസഫ എന്‍പിസിസിയും എന്‍സിസിയും കൈരളി കള്‍ച്ചറല്‍ ഫോറവും സംയുക്തമായി നടത്തിയ ഓണസദ്യ ശ്രദ്ധേയമായി.

മലയാളികള്‍ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളും അറബി, ഫിലിപ്പൈന്‍, പാക്കിസ്ഥാന്‍, ബഗ്ളാദേശ്, എന്നീ രാജ്യങ്ങളിലെ നാലായിരത്തിലധികം തൊഴിലാളികള്‍ പങ്കെടുത്ത വിഭവസമ്യദ്ധമായ ഓണസദ്യക്ക് കൈരളി കള്‍ച്ചറല്‍ ഫോറം നേതൃത്വം നല്‍കി.

മാവേലി എഴുന്നുള്ളത്ത് ഓണസദ്യക്ക് മാറ്റുകൂട്ടി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള