ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് പളളിയില്‍ പെരുന്നാളും ഓണസദ്യയും സെപ്റ്റംബര്‍ 13, 14 തീയതികളില്‍
Wednesday, September 10, 2014 7:20 AM IST
ന്യൂയോര്‍ക്ക്: ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് പളളിയില്‍ സെപ്റ്റംബര്‍ 13, 14 തീയതികളിലായി സ്ളീബാ പെരുന്നാള്‍ കൊണ്ടാടുന്നു. 13 ന് (ശനി) നടക്കുന്ന യുവജന സംഗമത്തിനും കണ്‍വന്‍ഷനും അഹമ്മദാബാദ് ഭദ്രാസന അധ്യക്ഷന്‍, ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്താ നേതൃത്വം നല്‍കും.

14 ന് (ഞായര്‍) വി. കുര്‍ബാനയ്ക്കും സ്ളീബാ പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും ഫാ. ടി.എം. സഖറിയ കോര്‍ എപ്പിസ്കോപ്പാ നേതൃത്വം നല്‍കും.

പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും തുടര്‍ന്നു നടക്കുന്ന ഓണസദ്യയില്‍ സംബന്ധിക്കുവാനും വിശ്വാസികളെ വികാരി ഫാ. ജോണ്‍ തോമസ് സ്വാഗതം ചെയ്തു.

എഴുത്തുകാരിയും അവാര്‍ഡ് ജേതാവുമായ സരോജാ വര്‍ഗീസ് ഓണ സന്ദേശം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ഗീവര്‍ഗീസ് ജേക്കബ് (സെക്രട്ടറി) 516 263 2658, ബിനോയ് മാത്യു (ട്രഷറര്‍) 516 616 5244.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍