വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റി ഓണാഘോഷം ഉജ്വലമായി
Wednesday, September 10, 2014 4:43 AM IST
ഹൂസ്റന്‍: ഗ്രെയ്റ്റര്‍ ഹൂസ്റനിലെ മിസൌറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ഓണം കേരളത്തനിമയില്‍ അത്യന്തം ആകര്‍ഷകവും ഉജ്വലവുമായി. സെപ്റ്റംബര്‍ 6-ാം തീയതി മധ്യാഹ്നത്തോടെ മിസൌറി സിറ്റിയിലെ സെന്റ് ജോസഫ്സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയം അത്തപ്പൂക്കളാലും വിവിധ വര്‍ണ്ണങ്ങളാലും അലംകൃതമായിരുന്നു. പരമ്പരാഗത ഓണക്കാല വസ്ത്രധാരികളായെത്തിയ വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റി നിവാസികള്‍ ഓഡിറ്റോറിയത്തില്‍ മലയാളി തനിമയിലുള്ള ആഹ്ളാദത്തിന്റേയും ആമോദത്തിന്റേയും തരംഗമാലകള്‍ സൃഷ്ടിച്ചു. വാട്ടര്‍ഫോര്‍ഡ് മലയാളി മങ്കമാര്‍ തീര്‍ത്ത ഓണപ്പൂക്കളത്തിനു ചുറ്റും ഓണതുമ്പികളെ പോലെ കൊച്ചുകുട്ടികള്‍ ആമോദത്തോടെ ഓടിതിമിര്‍ത്തു.

ശ്രവണ മധുരമായ ഓണപ്പാട്ടുകള്‍ക്കും ചെണ്ടമേളത്തിനും ഒപ്പം തന്നെ വിഭവസമൃദ്ധമായ നാടന്‍ കേരളീയ ഓണസദ്യ വിളമ്പി. സ്റേജ് പരിപാടികളുടെ അവതാരകരായി ആല്‍വിന്‍ ഏലിയാസ്, ഷാരന്‍ സക്കറിയാസ് എന്നിവര്‍ പ്രവര്‍ത്തിച്ചു. ഭദ്രദീപം തെളിയിച്ചതോടെ കലാ പരിപാടികള്‍ക്ക് തുടക്കമായി. ആന്‍സിന്‍ ജോസ്, അന്‍ജലീനാ ജോസ് എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തിനു ശേഷം വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയിലെ മലയാളി മങ്കമാരുടെ അതിമനോഹരവും ശാലീനവുമായ തിരുവാതിര നൃത്തത്തില്‍ റിനി, മഞ്ജു, ഷാരന്‍, ലത, പ്രിയ, സുജ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റി പ്രസിഡന്റ് എ.സി. ജോര്‍ജ് സദസ്സിന് സ്വാഗതമാശംസിച്ചു കൊണ്ട് ഓണത്തിന്റ ഗൃഹാതുര ചിന്തകള്‍ ഉണര്‍ത്തി ഓണസന്ദേശം നല്‍കി. അതിനുശേഷം മികവുറ്റ വിവിധ ഓണ കലാപ രിപാടികള്‍ അരങ്ങേറി.

നാടന്‍ പാട്ടുകള്‍, നാടോടിപാട്ടുകള്‍, കാര്‍ഷിക ഗാനങ്ങള്‍, സമൂഹ ഗാനങ്ങള്‍, വഞ്ചിപ്പാട്ടുകള്‍, ഒറ്റയായും സമൂഹവുമായ അവതരണങ്ങള്‍ കാണികളും ശ്രോതാക്കളും ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. കെന്നി തോമസ്, എമില്‍ മാത്യൂസ്, ക്രിസ് തോമസ്, ഏലിയാസ് വര്‍ക്കി, ജഫ്രി സെബാന്‍, ആഷ്ലി തോമസ്, സെബാന്‍ സാം കോട്ടയം, മീര സക്കറിയാ, സോനിയ, ഷെറിന്‍, ഷിവാന്‍, ലിജു ആന്‍ഡ്രൂസ്, രാജു കാക്കശ്ശേരി തുടങ്ങിയവര്‍ വൈവിധ്യമേറിയ ഗാനങ്ങള്‍ ആലപിച്ചു. കേരളീയം എന്ന നൃത്ത സംഗീത ചിത്രീകരണത്തില്‍ ജോവിറ്റ്, അമ്മു, മീരബെല്‍, ചഞ്ചല്‍, മരിയ, റബേക്ക, നവ്യ, അന്‍ജല്‍, മിച്ചല്‍, ഐറീന്‍, ആഷ്ലി, സുജ, റിനി, മഞ്ജു, പ്രിയ, ലത, റോഷന്‍ തുടങ്ങിയല്‍ പങ്കെടുത്തു. മീരബെല്‍, മനോജ്, നവ്യ മുക്കോട്ട്, മരിയ, ഐറീന്‍, മിച്ചല്‍ മനോജ് തുടങ്ങിയവര്‍ വിവിധ നൃത്തനൃത്യങ്ങള്‍ കാഴ്ച വെച്ച് കാണികളുടെ കയ്യടി നേടി. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയിലെ ഏതാനും കുടും നാഥന്മാര്‍ ചേര്‍ന്നവതരിപ്പിച്ച പരമ്പരാഗത ഓണ നൃത്തം കാണികളെ ആനമ്പപുളകിതരാക്കി. സണ്ണി, ഷിബു, ഡൈജു, മനോജ്, ബിനു, ജോഷി തുടങ്ങിയവരാണ് ആ നൃത്തസംഗീത ശില്‍പ്പത്തില്‍ പങ്കെടുത്തത്. ആഷ്ലി തോമസ് പിയാനൊ വായിച്ചു. സോണി, ബിമ്പു, മഞ്ജു, ജോണ്‍ വര്‍ഗീസ്, ഷിബു ജോണ്‍, ജോബിന്‍സ് ജോസഫ് തുടങ്ങിയവര്‍ വാട്ടര്‍ഫോര്‍ഡ് ഓണം മലയാളി മന്നന്‍ മലയാളി മങ്ക തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഷാജി ജോര്‍ജ് കല്ലൂര്‍ മലയാളി മന്നന്‍ ആയും ജോളി ജോര്‍ജ് മലയാളി മങ്കയായും തെരഞ്ഞെടുക്കപ്പെട്ടു. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റി സെക്രട്ടറി സണ്ണി ജോസഫിന്റെ നന്ദി പ്രസംഗത്തോടെ ഓണാഘോഷങ്ങള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്