മഞ്ച് ഓണാഘോഷം സെപ്റ്റംബര്‍ 20 ന്
Tuesday, September 9, 2014 8:34 AM IST
ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (ങഅചഖ) ഓണാഘോഷം സെപ്റ്റംബര്‍ 20 ന് (ശനി) നട്ലിയിലെ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ (17 ങീിശെഴിീൃ ഛംലി ജക) നടക്കും.

രാവിലെ 11ന് ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ വൈകുന്നേരം അഞ്ചുവരെ തുടരും. ഓണസദ്യയെ തുടര്‍ന്ന് 12.30ന് ഘോഷയാത്രയോടെ പൊതുസമ്മേളനത്തിന് തുടക്കമാവും. തുടര്‍ന്ന് കലാപരിപാടികളും നടക്കും. പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നേതാക്കളും മലയാള സിനിമാതാരങ്ങളും പങ്കെടുക്കുന്ന സമ്മേളനത്തിന് കലാപരിപാടികള്‍, ചെണ്ടമേളം, നൃത്തനൃത്യങ്ങള്‍, മഹാബലിയുടെ എഴുന്നള്ളത്ത് തുടങ്ങിയവ നിറം പകരും. കൈകൊട്ടിക്കളി, ഗാനമേള, വള്ളംകളി, തിരുവാതിരകളി തുടങ്ങിയ കലാവിരുന്നുകള്‍ ആഘോഷങ്ങളെ ഹൃദ്യമാക്കും.

പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും കോറിയോഗ്രാഫറും ക്ളാസിക്കല്‍ ഡാന്‍സറെന്ന നിലയില്‍ മികവ് തെളിയിച്ച സിനിമാ, ടിവി സീരിയല്‍, മോഡലിംഗ് രംഗത്തെ നിറസാന്നിധ്യവുമായ മൈഥിലി റോയിയുടെ നൃത്തചാരുത, മഞ്ചിന്റെ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടും. ക്ളാസിക്കല്‍, വെസ്റേണ്‍, നാടോടിനൃത്തം, കളരിപയറ്റ്, കഥക്, കേരള നടനം, സാല്‍സ, ഹിപ്ഹോപ്പ്, ജാസ്, ബാലേ, ജീവ് എന്നിവയ്ക്കൊപ്പം വിവിധ ബോളിവുഡ് സ്റൈലുകളിലും വിവിധ അക്കാഡമിക് സ്ഥാപനങ്ങളില്‍ നിന്ന് വിദഗ്ധ പരിശീലനം നേടിയിട്ടുള്ള കലാകാരിയാണ് മൈഥിലി റോയി.

മൂന്നാം വയസില്‍ നൃത്തപഠനം തുടങ്ങിയ മൈഥിലി, ഗുരു ഗോപിനാഥ്, ആര്യസമാജ് മന്ദിറിലെ ഗുരു പ്രകാശ് അയ്യര്‍, ഗുരു സുനന്ദ എന്നിവരില്‍ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. 16 വര്‍ഷമായി ശ്രീദേവി ഉണ്ണി ടീച്ചറില്‍ നിന്നും മോഹിനിയാട്ടം പരിശീലിക്കുന്നു.

സുഭദ്രം സിനിമയിലെ മികച്ച അഭിനയത്തിന് ജേസി ഫൌണ്േടഷന്‍ കൊച്ചി മികച്ച പുതുമുഖനടിക്കുള്ള അവാര്‍ഡ് (2008) നല്‍കി ആദരിച്ചു.

'യെസ് യുവര്‍ ഓണറി'ലെ മികച്ച പ്രകടനത്തിന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അവാര്‍ഡ്, യെസ് യുവര്‍ഓണര്‍, സുഭദ്രം സിനിമകളിലെ അഭിനയത്തിന് ജീവന്‍ യുവ അവാര്‍ഡ്, നൃത്ത സിനിമാ മേഖലകളിലെ പ്രശസ്ത സംഭാവനയ്ക്ക് അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ഗാര്‍ഡന്‍ സിറ്റി കോളജ് ബാംഗളൂര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

അമേരിക്കന്‍ മലയാളി ഗായിക കാര്‍ത്തിക ഷാജിയും ന്യൂജേഴ്സിയില്‍ നിന്നുള്ള പ്രശസ്ത ഗായകന്‍ ജോഷിയും ചേരുന്ന ഗാനമേളയും മഞ്ച് ആഘോഷങ്ങളുടെ പ്രത്യേകതയാണ്. എന്‍ജിനിയറിംഗ് രംഗത്തു നിന്നുവരുന്ന കാര്‍ത്തിക ഷാജിക്ക് സംഗീതം ഉപാസനയാണ്. അമേരിക്കയിലങ്ങോളമിങ്ങോളം മാത്രമല്ല, കേരളത്തിലും തമിഴ്നാട്ടിലും പ്രശസ്ത പിന്നണി ഗായകര്‍ക്കൊപ്പവും സംഗീത സംവിധായകര്‍ക്കൊപ്പവും കാര്‍ത്തിക പാടിയിട്ടുണ്ട്.

സിനിമയില്‍ പാടണമെന്നത് ചിരകാലമോഹമാണെങ്കിലും സമയപരിമിതിമൂലം അത് സാധ്യമായിട്ടില്ലെന്ന് പറയുന്നു കാര്‍ത്തിക ഷാജി.

ഇരുപതിലേറെ വിഭവങ്ങളുമായി സ്വാദിഷ്ഠമായ ഓണസദ്യയാണ് മഞ്ച് ഒരുക്കുന്നതെന്ന് പരിപാടിയുടെ കോ ഓര്‍ഡിനേറ്റേഴ്സായ ഷൈനി രാജുവും ഗിരീഷ് നായരും ഉറപ്പ് നല്‍കി. ശിങ്കാരിമേളവും തിരുവാതിരകളിയും മാവേലി എഴുന്നള്ളത്തുമൊക്കെ അണിചേരുന്ന ഘോഷയാത്രയും ഓണാഘോഷത്തെ സമ്പന്നമാക്കും.

ന്യൂജേഴ്സിയിലെ മലയാളി സമൂഹങ്ങളെ ഒരുമിപ്പിക്കാനും മതസൌഹാര്‍ദ്ദം വളര്‍ത്താനും ഉദ്ദേശിച്ച് നടത്തുന്ന പരിപാടിയില്‍ വിവിധ സമുദായ നേതാക്കളും മതനേതാക്കളും പങ്കുചേരും. മഞ്ചിന്റെ ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ഏറെ സന്തോഷമുണ്െടന്ന് നാമം പ്രസിഡന്റ് ബി. മാധവന്‍നായര്‍ അറിയിച്ചു.

എല്ലാവരും 11 ന് തന്നെ നട്ലിയിലെ സമ്മേളനസ്ഥലത്ത് കുടുംബസമേതം എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ഷാജി വര്‍ഗീസ് (പ്രസിഡന്റ്) 862 812 4371, സജിമോന്‍ ആന്റണി (വൈസ് പ്രസിഡന്റ്) 862 438 2361, ഉമ്മന്‍ ചാക്കോ (സെക്രട്ടറി) 9737687997, സുജ ജോസ് (ട്രഷറര്‍) 9736321172.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍