കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു തിരുനാള്‍ ആഘോഷിച്ചു
Tuesday, September 9, 2014 6:18 AM IST
കുവൈറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള എട്ടുനോമ്പുപെരുന്നാള്‍ ഈ വര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ ഭക്തിപുരസരം കൊണ്ടാടി.

സമാപന ദിവസമായ എട്ടിന് (തിങ്കള്‍) രാത്രി 8.15 ന് അഹ്മദി സെന്റ് പോള്‍സ് ആംഗ്ളിക്കന്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് വികാരി റവ. ഫാ. കുര്യാക്കോസ് കണിയത്ത് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പ്രദക്ഷിണം ആശീര്‍വാദം നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ അനുഗ്രഹപ്രദമായി സമാപിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍