കുവൈറ്റില്‍ 'ഷിഫ പൊന്നോണം 2014' ആഘോഷിച്ചു
Tuesday, September 9, 2014 6:16 AM IST
കുവൈറ്റ്: ആതുര സേവന രംഗത്തെ പ്രഗല്‍ഭരായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഫര്‍വാനിയ ശാഖ 'ഷിഫ പൊന്നോണം 2014' എന്ന പേരില്‍ സ്റാഫുകള്‍ക്കു വേണ്ടി ഗൃഹാതുരത്വത്തിന്റെ ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന തിരുവാതിരകളിയും ഓണ പൂക്കള മത്സരവും ഓണ സദ്യയും മേളിച്ച ഓണാഘോഷം നടത്തി.

മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അബ്ദുള്‍ നാസര്‍, അഡ്മിന്‍ മാനേജര്‍ ഫവാസ് ഫാറൂഖ്, അസി. അഡ്മിന്‍ സ്നേഹ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ആഘോഷ പരിപാടിയില്‍ സ്റാഫിന്റെ വിവിധ മത്സരങ്ങളും കലാ പരിപാടികളും കൂടാതെ ഡിലൈറ്റ് ഇവന്റ് മാനേജ്മെന്റിന്റെ സംഗീത വിരുന്ന് മേളകൊഴുപ്പേകി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍