അഷ്റഫ് വേങ്ങാട്ടിന്റെ മാതാവ് ഉണ്ണീമകുട്ടി ഹജ്ജുമ്മ നിര്യാതയായി
Tuesday, September 9, 2014 4:17 AM IST
റിയാദ്: കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും സൌദി മിഡില്‍ ഈസ്റ് ചന്ദ്രിക റസിഡന്റ് എഡിറ്ററുമായ അഷ്റഫ് വേങ്ങാട്ടിന്റെ മാതാവ് ഉണ്ണീമകുട്ടി ഹജ്ജുമ്മ (71) നിര്യാതയായി. ഫറോക്ക് പേട്ട പരേതനായ വേങ്ങാട്ട് അബൂബക്കര്‍ എന്ന അബൂട്ടിയുടെ ഭാര്യയാണ്.

മക്കള്‍: വീരാന്‍ വേങ്ങാട്ട് (സീനിയര്‍ മാനേജര്‍ കേരള ഗ്രാമീണ ബാങ്ക് ഇന്‍സ്പെക്ഷന്‍ വിഭാഗം), അക്ബര്‍ വേങ്ങാട്ട് (എക്സിക്യൂട്ടീവ് മാനേജര്‍, ഷിഫ അല്‍ ജസീറ പോളിക്ളിനിക്), സുഹറ, ഖദീജ, റസിയ.
മരുമക്കള്‍: സൈനബ, ഫെമിന, സജ്ന, സലീം പാലക്കല്‍, മുഹമ്മദ് ബാവ വേങ്ങാട്ട്, ബഷീര്‍ പുളിക്കല്‍.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഫറോക്ക് പേട്ട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍