കൊളംബസ് സീറോ മലബാര്‍ മിഷനില്‍ ഓണം ആഘോഷിച്ചു
Tuesday, September 9, 2014 4:17 AM IST
ഒഹായോ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പൊന്നോണം കൊളംബസ് സീറോ മലബാര്‍ മിഷനില്‍ കേരളത്തനിമയോടുകൂടി ആഘോഷിച്ചു. മാവേലി തമ്പുരാനെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വരവേറ്റു. മാവേലി ഓണാശംസകള്‍ നേരുകയും, ഓണസമ്മാനങ്ങള്‍ എല്ലാ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.

ഓണപായസവും, പൂക്കളവും, സോണി ജോസഫിന്റെ നേതൃത്വത്തിലുള്ള ഓണപ്പാട്ടുകളും പുതിയ തലമുറയ്ക്ക് നവോന്മേഷമേകി. കൂടാതെ മുതിര്‍ന്ന തലമുറയെ പ്രതിനിധീകരിച്ച് പൌലോസ് കൊടിയില്‍ നടത്തിയ ഗൃഹാതുരത്വ സ്മരണകള്‍ വിസ്മയമായിരുന്നു.

ജിന്‍സണ്‍, കിരണ്‍, അരുണ്‍, മനോജ്, റോയി തുടങ്ങിയവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കൊളംബസ് സീറോ മലബാര്‍ മിഷന്റെ ഓണക്വിസ് പരിപാടിയിലെ വിജയികള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജിന്‍സണ്‍ ജോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം