ഏലിയാമ്മ ജോണ്‍ ഡാളസില്‍ നിര്യാതയായി
Monday, September 8, 2014 8:59 AM IST
സണ്ണി വെയ്ല്‍: കോട്ടയം തോപ്പില്‍ പരേതനായ തൊമ്മി ജോണിന്റെ ഭാര്യ ഏലിയാമ്മ ജോണ്‍ (82) സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) സണ്ണി വെയ്ലില്‍ നിര്യാതയായി. ഹാര്‍വെസ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

മക്കള്‍: സൂസന്‍ യേശുദാസ്, തോമസ് ജോണ്‍, ഏലിയാമ്മ ഫിലിപ്പ്, വര്‍ഗീസ് ജോണ്‍, സൂസമ്മ വില്‍സണ്‍. മരുമക്കള്‍: മാത്യു യേശുദാസ്, ഡെല്‍ഫി തോമസ്, രാജന്‍ ഫിലിപ്പ്, ഷൈനി വര്‍ഗീസ്, വില്‍സണ്‍ വര്‍ഗീസ് (എല്ലാവരും ഡാളസ്)

സെപ്റ്റംബര്‍ 12 ന് (വെളളി) പൊതുദര്‍ശനവും 13 ന് (ശനി) രാവിലെ സണ്ണി വെയ്ല്‍ ന്യുഹോപ് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : വര്‍ഗീസ് ജോണ്‍ (സാബു): 072 951 5940, തോമസ് ജോണ്‍: 214 680 8644.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍