കെ.ടി. മുഹമ്മദ് പഠനവേദി കുവൈറ്റ്, നാടക ചര്‍ച്ചയും പുസ്തക പരിചയവും സംഘടിപ്പിച്ചു
Monday, September 8, 2014 8:50 AM IST
കുവൈറ്റ്: മലയാള നാടകവേദിയിലെ അധികായന്‍ കെ.ടി. മുഹമ്മദിന്റെ പേരില്‍ കുവൈറ്റില്‍ രൂപീകരിച്ച കെ.ടി. മുഹമ്മദ് പഠനവേദിയുടെ ആഭിമുഖ്യത്തില്‍ നാടക ചര്‍ച്ചയും പുസ്തക പരിചയവും സംഘടിപ്പിച്ചു.

വര്‍ത്തമാനകാലത്ത് കെ.ടി. രചനകളുടെ പ്രസക്തി എന്ന വിഷയത്തെ അധികരിച്ചുള്ള പ്രബന്ധം കേരള സംഗീത നാടക അക്കാഡമി കുവൈറ്റ് ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ സജീവ് കെ. പീറ്റര്‍ അവതരിപ്പിച്ചു.

വി.പി. മുകേഷ്, രാജഗോപാല്‍ ഇടവനത്ത്, മുഹമ്മദ് റിയാസ്, ചെസില്‍ രാമപുരം, കെ.പി. ബാലകൃഷ്ണന്‍, തോമസ് പണിക്കര്‍, ജെയ്സണ്‍ ജോസഫ്, ഹമീദ് കേളോത്ത്, ഇഖ്ബാല്‍ കുട്ടമംഗലം, കൃഷ്ണന്‍ കടലുണ്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. നാടക കലാകാരന്‍ ബാബുജി ബത്തേരി മോഡറേറ്റര്‍ ആയിരുന്നു.

വെയില്‍ മേയുന്ന പാതകള്‍, (കഥാസമാഹാരം, രചന: കൈ0ട്ടൂര്‍ തങ്കച്ചന്‍), ഇടവപാതിയിലെ പൂമരം, (കവിതാസമാഹാരം, രചന : ലിസി കുര്യാക്കോസ്) എന്നീ കൃതികളുടെ പുസ്തക പരിചയവും ചടങ്ങില്‍ നിര്‍വഹിച്ചു. സാഹിത്യകാരന്‍ ബര്‍ഗമന്‍ തോമസ് ഇടവപാതിയിലെ പൂമരവും എംബസി ഉദ്യോഗസ്ഥനും സാമൂഹ്യപ്രവര്‍ത്തകനുമായ അബ്ദുള്ള കൊളാരത്ത് വെയില്‍ മേയുന്ന പാതകളും സദസിന് പരിചയപ്പെടുത്തിക്കൊണ്ട് കൃതികളുടെ ആശയവും സൌന്ദര്യവും ഹൃദ്യമായി പകര്‍ത്തി. കൈപ്പട്ടൂര്‍ തങ്കച്ചനെയും ലിസി കുര്യാക്കോസിനേയും ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ബിജി രാമകൃഷ്ണന്റെ വ്യത്യസ്തമായ ക്വിസ് പ്രോഗ്രാമും തോമസ് ചേര്‍ത്തല, ശ്രീകുമാര്‍ എന്നിവരുടെ കവിതാ പാരായണവും ബിജു തിക്കൊടിയുടെ ഗാനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. യു.ആര്‍. അനന്തമൂര്‍ത്തി, ചേമന്‍ചേരി നാരായണന്‍നായര്‍, ഒഡേസ സത്യന്‍, ആറ്റണ്‍ബ്രോ എന്നിവരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണം മുസ്തഫ മൈത്രി നിര്‍വഹിച്ചു.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സുനില്‍ ചെറിയാന്‍, ഹംസ പയ്യന്നൂര്‍, ബഷീര്‍ ബാത്ത, ഫത്താഹ് തൈയില്‍, ദിലീപ് നടേരി, പ്രഫ. ജോണ്‍ മാത്യൂ, സാബു പീറ്റര്‍ തുടങ്ങി കുവൈറ്റിലെ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. കെ.ടി. മുഹമ്മദ് പഠനവേദി കുവൈറ്റ് കണ്‍വീനര്‍ കെ.കെ. രാഗേഷ് സ്വാഗതവും ബാബു മമ്പാട് നന്ദിയും പറഞ്ഞു. ഷൈജിത്ത്, അബൂബക്കര്‍, ഹസന്‍ കോയ, മുസ്തഫ മൈത്രി, കുഞ്ഞിരാമന്‍, അനീഷ്. സന്തോഷ്, ഭരതന്‍, രാമകൃഷ്ണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍