ഒഐസിസി ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിലൂടെ 130 വോളന്റിയര്‍മാരെ അയയ്ക്കും
Monday, September 8, 2014 8:48 AM IST
ജിദ്ദ: ഒഐസിസി ഹജ്ജ് സെല്‍ കണ്‍വന്‍ഷന്‍ വളരെ പ്രൌെഡ ഗംഭീരമായി നടന്നു. ഒഐസിസി ഹജ്ജ് സെല്‍ കണ്‍വീനറും ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം സെക്രട്ടറിയുമായ മമ്മദു പൊന്നാനി അധ്യക്ഷ്യത വഹിച്ചു. ഒഐസിസി സ്ഥാപക നേതാവ് പാപ്പറ്റ കുഞ്ഞി മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. വോളന്റിയര്‍മാര്‍ക്ക് സിജി ജിദ്ദ ചാപ്റ്റര്‍ നേതാവ് കെ.ടി. അബൂബക്കര്‍ സാഹബ് ഒരു ഉദ്ബോധന ക്ളാസ് നടത്തി.

ഹജ്ജ് വോളന്റിയര്‍മാര്‍ ക്ഷമ, കാരുണ്യം, സ്നേഹം, ദയ എന്നിവ പ്രകടിപ്പിക്കുന്നവര്‍ ആയിരിക്കണമെന്നും വോളന്റിയര്‍മാര്‍ കൃത്യ നിഷ്ടത, ലാഭേച്ച ഇല്ലാത്ത പ്രവര്‍ത്തന രീതി, നേതൃഗുണം, ക്യാപ്റ്റന്‍മാരെ അനുസരിക്കാനുള്ള സന്‍മനസ്, കാര്യക്ഷമത, തയാറെടുപ്പ് എന്നീ ഗുണങ്ങള്‍ പ്രകടിപ്പിക്കണമെന്നും വോളന്റിയര്‍ ആയി പോകുന്നവര്‍ മുന്‍കൂറായി സ്വയം വ്യായാമം ചെയ്യണമെന്നും കെ.ടി. അബൂബക്കര്‍ പ്രസംഗത്തില്‍ ചൂട്ടിക്കാട്ടി.

ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം. ഷരീഫ് കുഞ്ഞു, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഷീദ് കൊളത്തറ, മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഇസ്മായില്‍ അബ്ദുള്‍ രഹീം, എന്നിവരും വോളന്റിയര്‍ ക്യാപ്റ്റന്‍ സഹീര്‍ മാഞ്ഞാലി, റഹ്മത്തുള്ള മണ്ണാര്‍കാട്, ലുക്മാന്‍ അബ്ദുള്‍ റഹ്മാന്‍ (ബലദ്) മുതലായ വോളന്റിയര്‍ ക്യാപ്റ്റന്മാരും ജില്ല/ ഏരിയ പ്രസിഡന്റുമാര്‍ ശരീഫ് അറയ്ക്കല്‍, മുസ്തഫ തുറക്കല്‍ തൃത്താല, ബഷീര്‍ പരുത്തിക്കുന്നന്‍, ശിബു കൂരി, ലത്തീഫ് മക്രേരി എന്നിവര്‍ ആശംസ നേര്‍ന്നു. ശ്രീജിത്ത് കണ്ണൂര്‍, അബ്ദുള്‍ നാസര്‍ കോഴിത്തൊടി, സൈദലവി പട്ടാമ്പി, ജമാല്‍ നാസര്‍, അഷ്റഫ് പോരൂര്‍, ശ്രുതസേനന്‍, സൈദലവി വയനാട്, റജമല്‍, അലവിക്ക സിറ്റി ചോയ്സ് മുതലായവരും ആശംസകള്‍ നേര്‍ന്നു. പുതിയ വോളന്റിയര്‍മാര്‍ യോഗത്തില്‍ സംശയ നിവാരണം നടത്തി.

ഒഐസിസി ഹജ്ജ് സെല്‍ ഒരു രക്തദാന ക്യാമ്പ് ഒഐസിസി പത്തനംതിട്ട കമ്മിറ്റിയുമായി സഹകരിച്ചു നടത്തുവാന്‍ തീരുമാനിച്ചു. ഒഐസിസി ഹജ്ജ് വോളന്റിയര്‍മാര്‍ക്കുള്ള വാക്സിനേഷന്‍ ഉടനെ നടത്തുന്നതാണ്. എല്ലാ ഒഐസിസി വോളന്റിയര്‍മാരെയും ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം നടത്തുന്ന വോളന്റിയര്‍ ട്രെയിനിംഗ് ക്യാമ്പില്‍ പങ്കെടുപ്പിക്കുവാന്‍ തീരുമാനമായി.

ഹജ്ജ് വോളന്റിയര്‍ ആയി പേര് തരാന്‍ ആഗ്രഹിക്കുന്ന ഒഐസിസി വോളന്റിയര്‍മാര്‍ ഉടനെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മറ്റു വിവരങ്ങളും തിങ്കളാഴ്ചക്കകം ഭാരവാഹികളെ ഏല്‍പ്പിക്കേണ്ടതാണ്.

ഫൈനല്‍ ലിസ്റ് സെപ്റ്റംബര്‍ ഒമ്പതിനകം ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന് നല്‍കുന്നതാണ്. യോഗത്തില്‍ വോളന്റിയര്‍ ക്യാപ്റ്റന്‍മാരായ സലിം കൂട്ടായ് സ്വാഗതവും ജലീഷ് കാളി കാവ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍