കെഎച്ച്എന്‍എ വനിതാ വിഭാഗം സൌജന്യ ഉച്ചഭക്ഷണം വിതരണം ചെയ്തു
Monday, September 8, 2014 8:47 AM IST
ന്യൂഇംഗ്ളണ്ട്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂഇംഗ്ളണ്ട് ചാപ്റ്ററിന്റേയും ഐഎആര്‍ഐ കെയര്‍ ഇനിഷ്യേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തില്‍ പ്രോവിസന്‍സ് ആമോസ് ഹൌസില്‍ മുന്നൂറില്‍പരം ഗുണഭോക്താക്കള്‍ക്ക് സൌജന്യ ഉച്ചഭക്ഷണം വിതരണം ചെയ്തു.

രാവിലെ മുതല്‍ വിവിധയിനം ആഹാരപദാര്‍ഥങ്ങള്‍ പാചകം ചെയ്യുന്നതിനും വിതരണം നടത്തുന്നതിനും റോസ് ഐലന്റ് മേഖലയില്‍ നിന്നും ഡോ. ശ്രീകല വാസുദേവന്‍, മിനി അറുമുഖം, മസാച്ച്യുസെറ്റ്സ് മേഖലയില്‍ നിന്നും അര്‍ച്ചന നമ്പ്യാര്‍, ലീന ഡേവിഡ്, ലതാ നമ്പ്യാര്‍, സവിതാ പോറ്റി എന്നിവര്‍ നേതൃത്വം നല്‍കി.

സാംസ്കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം അമേരിക്കയില്‍ അവശതയനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്കായി വ്യത്യസ്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും കെഎച്ച്എന്‍എ വനിതാ വിഭാഗം ലക്ഷ്യമിടുന്നതായി ഡോ. ശ്രീകലാ വാസുദേവന്‍ അറിയിച്ചു. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം