ഡാളസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 13 ന്
Monday, September 8, 2014 8:46 AM IST
ഡാളസ് (ടെക്സസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിലെ മലയാളി സമൂഹം സെപ്റ്റംബര്‍ 13 ന് (ശനി) ഓണമാഘോഷിക്കും.

ജാതിമതഭേദമെന്യേ ഡാളസ് മലയാളികള്‍ക്കൊപ്പം മൂന്നു പതിറ്റാണ്ടായി നടത്തിവരുന്ന പാരമ്പര്യമാണ് കേരള അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം.

ഗാര്‍ലന്‍ഡിലുള്ള എംജിഎം ഓഡിറ്റോറിയത്തില്‍ (5210 ഘീരൌ ഏൃീ്ല ഞറ ഏമൃഹമിറ, ഠത 75043) രാവിലെ 11 മുതലാണ് ഓണാഘോഷപരിപാടികള്‍. ഇന്റര്‍നാഷനല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റും സാംസ്കാരിക സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ കെ.ജി മന്മഥന്‍ നായര്‍ മുഖ്യാതിഥിയായി ഓണസന്ദേശം നല്‍കും.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്കൊപ്പം മാവേലിനാടിന്റെ ഓണ സ്മൃതികളുണര്‍ത്തുവാന്‍ കേരളത്തിന്റെ തനതുകലാരൂപങ്ങളും ചെണ്ടമേളവും ആഘോഷ വേദിയില്‍ അരങ്ങേറും. ഗൃഹാതുരതയുടെ പൂക്കളം ഒരുക്കി ഓണത്തപ്പനെ വരവേല്‍ക്കും.

അസോസിയേഷന്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന എഡ്യൂക്കേഷന്‍ അവാര്‍ഡ് ദാനവും വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു കണ്േടാത്ത് (ആര്‍ട്സ് ഡയറക്ടര്‍) 4694636869, റോയ് കൊടുവത്ത് (സെക്രട്ടറി) 9725697165.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍