സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് 'മാലാഖകൂട്ടം' സംഘടിപ്പിച്ചു
Monday, September 8, 2014 8:44 AM IST
കുവൈറ്റ്: സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് (എസ്എംസിഎ) ഈ വര്‍ഷത്തെ മാലാഖകൂട്ടം സെപ്റ്റംബര്‍ അഞ്ചിന് അബാസിയ സെന്‍ട്രല്‍ ഓഫീസില്‍ സംഘടിപ്പിച്ചു.

മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമ്മിസ് കാതോലിക്ക ബാവാ മുഖ്യാഥിതിയായിരുന്നു. എസ്എംസിഎ നടത്തുന്ന വിശ്വാസ പരിശീലന ക്ളാസുകള്‍ നല്ല ഒരു മാതൃകയാണെന്നും കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന മാലാഖാ കൂട്ടത്തിന് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു.

ചടങ്ങില്‍ എസ്എംസിഎ പ്രസിഡന്റ് അനില്‍ തൈയില്‍ അധ്യക്ഷത വഹിച്ചു. അബാസിയ ഡാനിയേല്‍ കംബോണി, ഇടവക വികാരി ഫാ. ജോണ്‍ പടിപുരയ്ക്കല്‍, അസി. വികാരി ഫാ. പ്രകാശ് തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച 250 ഓളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

എസ്എംസിഎ ജനറല്‍ സെക്രട്ടറി ഷാജി നഗരൂര്‍, ട്രഷറര്‍ ഷാജിമോന്‍ മങ്കുഴിക്കരി, വൈസ് പ്രസിഡന്റ് ദീപക് പൈനാടത്ത്, ബാലദീപ്തി കോഓര്‍ഡിനേറ്റര്‍ സജി ജോര്‍ജ് ആലപ്പാട്ട്, ബാലദീപ്തി പ്രസിഡന്റ് കുമാരി ജുണിമ ജോണ്‍സണ്‍, മറ്റ് ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. മീറ്റിംഗിനുശേഷം ജോയി മുക്കാടന്‍ അവതരിപ്പിച്ച തിരുവചന വിസ്മയം എന്ന മാജിക് ഷോയും നടന്നു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും മൊമെന്റോ നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍