ഹൂസ്റണില്‍ എക്യുമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി
Saturday, September 6, 2014 5:36 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റണിലെ 17 ക്രെെസ്തവ ദേവാലയങ്ങളിലെ കലാപ്രതിഭകളെ അണിനിരത്തി 'എക്യുമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം 2014' നടത്തി.

സ്റാഫോഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന രണ്ടാമത് കലാസന്ധ്യയില്‍നിന്ന് സമാഹരിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അട്ടപ്പാടിയിലുള്ള സെന്റ് തോമസ് മിഷന്‍ പ്രോജക്ടിന് കൈമാറി.

പ്രസിഡന്റ് റോയ് തോമസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ഫാ. എം.ടി ഫിലിപ്പ് പ്രാര്‍ഥന നടത്തി.ഷാജി പുളിമൂട്ടില്‍ സ്വാഗതം ആശംസിച്ചു. സ്റാഫോഡ് സിറ്റി കൌണ്‍സില്‍മാന്‍ കെന്‍ മാത്യു, റോയ് തോമസ്, ഫോര്‍ട്ട് ബെന്‍ഡ് സ്കൂള്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെംബര്‍ കെ.പി ജോര്‍ജ്, ഫാ. എം.ടി ഫിലിപ്പ്, ഫാ. ജോണ്‍ പുത്തന്‍വിള, സാജു മാത്യു, ഫാ. മാമ്മന്‍ മാത്യു തുടങ്ങിയവര്‍ നിലവിളക്ക് തെളിച്ച് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍ ഗീവര്‍ഗീസ്, ഫാ. ജേക്ക് കുര്യന്‍, കൊച്ചുകോശി എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫെയര്‍ലി വര്‍ഗീസിന്റെ പ്രാര്‍ഥനാഗാനത്തോടെ കലാപരിപാടികള്‍ തുടക്കമായി. സുനന്ദ പെര്‍ഫോമിംഗ് ആര്‍ട്സ്, ലക്ഷ്മി സ്കൂള്‍ ഓഫ് ഡാന്‍സ് എന്നിവയിലെ കലാകാരികള്‍ നൃത്തം അവതരിപ്പിച്ചു. ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരി സജൂ മാത്യു ബൈബിള്‍ ആധാരമാക്കി മാജിക്ക് അവതരിപ്പിച്ചു. ഒരുമ ഹൂസ്റണ്‍ ചെണ്ട ടീം ചെണ്ടമേളം അവതരിപ്പിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ യല്‍ദോ പീറ്റര്‍, ഫാ. ജേക്ക് കുര്യന്‍, മോസസ് പണിക്കര്‍, വാവച്ചന്‍ മത്തായി, ജോണ്‍സണ്‍ കല്ലുമൂട്ടില്‍, നൈനാന്‍ വീട്ടിനാല്‍, കെ.ബി കുരുവിള, എബി മാത്യു, കെ.കെ ജോണ്‍, ജോണ്‍ സി. ശാമുവേല്‍ തുടങ്ങിയവര്‍ കലാസന്ധ്യയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ജെയോ ജോസഫ്, അനു ബാബു എന്നിവര്‍ എംസിമാര്‍ ആയിരുന്നു. എബി മാത്യുവിന്റെ നന്ദി പ്രകാശനത്തിനുശേഷം ഫാ. എം.ടി ഫിലിപ്പിന്റെ സമാപനാശീര്‍വാദത്തോടെ പരിപാടി സമാപിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി