അടൂര്‍ മലയാളി സംഗമം ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 14ന്
Saturday, September 6, 2014 4:21 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ താമസിക്കുന്ന അടൂര്‍ മലയാളികള്‍ ന്യൂയോര്‍ക്കില്‍ ഒത്തുചേരുന്നു. കേരള റവന്യു, കയര്‍ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കും.

സെപ്റ്റംബര്‍ 14, ഞായറാഴ്ച വൈകുന്നേരം അഞ്ചിന് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് ഇന്ത്യന്‍ റെസ്റ്റൊറന്റിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

കലാകാരന്മാരുടെയും, കലാകാരികളുടെയും ചരിത്രമുറങ്ങുന്ന നാടായ അടൂരില്‍ നിന്ന് അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന എല്ലാവരെയും ഒത്തൊരുമിപ്പിക്കുക എന്നതാണ് ഈ കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ അടൂര്‍ വിശേഷങ്ങള്‍ കൈമാറുന്നതിനും, ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുമായി ലോകമെമ്പാടുമുള്ള അടൂര്‍കാരെ കോര്‍ത്തിണക്കി ഗ്ളോബല്‍ അടൂര്‍ എന്നൊരു സംഘടന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്െടന്നും സംഘാടകര്‍ അറിയിച്ചു.

അടൂരിലും പരിസര പ്രദേശങ്ങളിലും നിന്ന് അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന എല്ലാ മലയാളി സ്നേഹിതരും ഇതൊരറിയിപ്പായി കരുതി ഈ കൂട്ടായ്മ വിജയിപ്പിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു.

മുംബൈ സ്പൈസ് ഇന്ത്യാ റെസ്റോറന്റിന്റെ വിലാസം: 1727 സെന്‍ട്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10710.

വിവരങ്ങള്‍ക്ക്: ശ്രീകുമാര്‍ ഉണ്ണിത്താന്‍: 9148862655 (ൌിിശവേമി04@ഴാമശഹ.രീാ); ഫിലിപ്പോസ് ഫിലിപ്പ്: 8456422060; ഫാ. ബാബു കെ. മാത്യു: 2015626112.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍