ബ്രാംപ്ടണില്‍ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലൊഷിപ്പിന്റെ സമ്മേളനവും കുടുംബ സംഗമവും നടത്തി
Friday, September 5, 2014 7:52 AM IST
ടൊറന്റോ: കേരള ക്രിസ്ത്യന്‍ എക്യുമിനിക്കല്‍ ഫെല്ലൊഷിപ്പിന്റെ ചരിത്രത്തില്‍ പ്രഥമ വൈദിക സമ്മേളനം ഓഗസ്റ് 20 ന് (ബുധന്‍) ഉച്ചയ്ക്ക് 12 മുതല്‍ ബ്രാംപ്ടണില്‍ സംഘടിപ്പിച്ചു. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സഭാ വികാരി റവ. ഡോ. തോമസ് ജോര്‍ജ് ആതിഥേയത്വം വഹിച്ച സമ്മേളനത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് വികാരി റവ. ഡോ. ജോസ് കല്ലുവേലില്‍, സെന്റ് ഇഗ്നേഷ്യസ് ക്നാനായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ജയ്ന്‍ തോമസ്, സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. എബി മാത്യു, സെന്റ് മാത്യൂസ് മില്‍ട്ടന്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ.മാത്യു ബേബി, സിഎസ്ഐ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ജേക്കബ്, സെന്റ് ജോര്‍ജ് സിറിയക് ഓര്‍ ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ജോണ്‍ തോമസ് യോഹന്നാന്‍, സിഎസ്ഐ. ക്രൈസ്റ് ചര്‍ച്ച് വികാരി റവ. മാക്സിന്‍ ജോണ്‍, എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി സാക്ക് സന്തോഷ് കോശി എന്നിവര്‍ പങ്കെടുത്തു. റവ. എ.പി. ജേക്കബ് ആഞ്ഞിലിമൂട്ടില്‍, കുറിച്ചി പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തു.

വൈദീകരോട് ചേര്‍ന്ന് അവരവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പ്രസ്തുത സമ്മേളനം ആദ്യത്തെ വൈദീക കുടുംബ സംഗമമായും ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. റവ. ഡോ. ജോസ് കല്ലുവേലില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ലോകമെമ്പാടും അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ശക്തമായി അപലപിക്കുകയും പ്രത്യേക പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വിഭവ സമര്‍ഥമായ സ്നേഹ വിരുന്നും നടന്നു.

രണ്ടാമത്തെ വൈദീക സമ്മേളനവും കുടുംബ സംഗമവും നവംബറില്‍ നടക്കും. എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി സാക്ക് സന്തോഷ് കോശി ആതിഥ്യമരുളും.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു