സാമൂഹ്യ പ്രവര്‍ത്തകര്‍ക്കായി പരിശീലനക്കളരി
Friday, September 5, 2014 7:49 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി റിവൈവ് കാമ്പയിനിന്റെ ഭാഗമായി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കായി പരിശീലനക്കളരി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് (വെള്ളി) വൈകുന്നേരം 7.30 ന് ബത്ഹയിലെ ന്യൂ സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പില്‍ സാമൂഹ്യ ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവരും പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക പരിശീലന പരിപാടിയും സംശയ നിവാരണ സെഷനും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ശിഹാബ് കൊട്ടുകാട്, കെഎംസിസി ജീവകാരുണ്യ സമിതി കണ്‍വീനര്‍ തെന്നല മൊയ്തീന്‍ കുട്ടി എന്നിവര്‍ ക്യാമ്പന് നേതൃത്വം നല്‍കും.

രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും 0553224611, 0504124498, 0564626756.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍