കുവൈറ്റില്‍ ആലപ്പുഴ സ്വദേശി നിര്യാതനായി
Friday, September 5, 2014 7:44 AM IST
കുവൈറ്റ് സിറ്റി: ആലപ്പുഴ വെണ്മണി കോട്കുളഞ്ഞി ചേരിലേത്ത് തെക്കേതില്‍ പരേതനായ നീലകണ്ഠന്‍റെയും ചെല്ലമയുടെയും മകന്‍ രവീന്ദ്രന്‍ (39) നിര്യാതനായി. ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെജിഎല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ ശോഭ, മക്കള്‍ വിദ്യാര്‍ഥികളായ പ്രിന്‍സി, പ്രിയ, പ്രിന്‍സന്‍. സഹോദരങ്ങള്‍, രഘു (കുവൈറ്റ്), രമേശ്, രമണി.

കല കുവൈറ്റ് നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു.

വിശദാംശങ്ങള്‍ക്ക്: 67625131.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍