ഡാളസ് സൌഹൃദ വേദി ഓണാഘോഷം സെപ്റ്റംബര്‍ 20 ന്
Thursday, September 4, 2014 7:58 AM IST
കരോള്‍ട്ടണ്‍: ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മലയാളി കൂട്ടായ്മയായ ഡാളസ് സൌഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 20 ന് (ശനി) കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പളളി ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രവാസി മലയാള സാഹിത്യകാരി കൊല്ലം തെല്‍മ മുഖ്യാതിഥിയായി പങ്കെടുക്കും. സൌഹൃദ വേദി പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിക്കുന്ന ഓണാഘോഷ പരിപാടികളില്‍ സാമൂഹിക, സാംസ്കാരിക സാഹിത്യ പ്രവര്‍ത്തകരായ ഏബ്രഹാം തെക്കേമുറി, ഹരി പിളള, ഫിലിപ്പ് തോമസ്, ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ കലാ പരിപാടികളും ഓണാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുമെന്ന് സെക്രട്ടറി അജയകുമാര്‍ അറിയിച്ചു. ഓണാഘോഷങ്ങളിലും തുടര്‍ന്നുനടക്കുന്ന ഓണസദ്യയിലും പങ്കെടുക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍