ജംറയില്‍ ഹാജിമാരെ നിയന്ത്രിക്കാന്‍ പദ്ധതി
Thursday, September 4, 2014 7:56 AM IST
മക്ക: ഹജ്ജ് സമയത്ത് ജംറയില്‍ കല്ലെറിയാന്‍ പോകുന്നവര്‍ ബാഗുകളോ മറ്റോ കൈയില്‍ വയ്ക്കരുതെന്ന് സുരക്ഷാ വിഭാഗം അഭ്യര്‍ഥിച്ചു. ജംറയുടെ വിവിധ നിലകളില്‍ കല്ലെറിയാനെത്തുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണിത്. നഗര ഗ്രാമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന വര്‍ക്ഷോപ്പില്‍ ആഭ്യന്തര, ഹജ്ജ്, ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍