പെരിന്തല്‍മണ്ണ സ്വദേശിയെ ജിദ്ദയില്‍ കാണാതായി
Thursday, September 4, 2014 7:55 AM IST
ജിദ്ദ: പതിനഞ്ചു വര്‍ഷമായി സൌദിയില്‍ ജോലി ചെയ്തുവരുന്ന പെരിന്തല്‍മണ്ണ പട്ടിക്കാട് മണ്ണാര്‍മല സ്വദേശി സക്കീര്‍ ഹുസൈനെ കുറിച്ച് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വിവരമില്ലെന്ന് സഹോദരന ഹനീഫ അറിയിച്ചു. മൊബൈല്‍ ഫോണില്‍ മറുപടിയുമില്ല.

ഒരു ബ്രോസ്റ് കടയില്‍ ജീവനക്കാരനായ സക്കീര്‍ ഹുസൈന്‍ തിങ്കളാഴ്ച കാലത്തെ ജോലി കഴിഞ്ഞു താമസസ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചശേഷം എന്തോ ആവശ്യത്തിനു ശരഫിയയിലേക്ക് പുറപ്പെട്ടതായിരുന്നു. ദീര്‍ഘ നേരം കഴിഞ്ഞിട്ടും വൈകീട്ടുള്ള ഷിഫ്റ്റില്‍ ജോലിക്ക് എത്താതെ കണ്ടപ്പോള്‍ സഹപ്രവര്‍ത്തകര്‍ വിവരം അറിയിക്കുകയായിരുന്നു. സ്പോണ്‍സറുടെ സഹകരണത്തോടെ അന്വേഷണം നടന്നു വരുന്നു.

സക്കീര്‍ ഹുസൈനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 050426027 , 0503658824, 0531048206 എന്നീ നമ്പരില്‍ വിവരം അറിയിക്കണമെന്ന് ഹനീഫ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍