'ജീന' പൊതുയോഗം സംഘടിപ്പിച്ചു
Wednesday, September 3, 2014 8:04 AM IST
ജോര്‍ജിയ: ജോര്‍ജിയ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ (ജീന) പൊതൂയോഗം 288 ബ്രാക്കിന്‍സ് പ്ളേസില്‍ നടത്തി. സിസിലി കാഞ്ഞിര സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മേരി ജോസ് ജൂലൈയില്‍ നടന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴസസ് ഓഫ് അമേരിക്കയുടെ ആശലിിശമഹ ഇീിളലൃലിരല ീി വേല ടലമ യെക്കുറിച്ച് സംസാരിക്കുകയും അതില്‍ ജീനയുടെ സാന്നിധ്യത്തെക്കുറിച്ചും കൈവരിച്ച വിജയത്തേക്കുറിച്ചും സംസാരിച്ചു. ഈ വര്‍ഷത്തെ നൈനയുടെ എവര്‍ റോളിംഗ് ട്രോഫി ജീനയ്ക്കു കരസ്ഥമാക്കാന്‍ കഴിഞ്ഞത് വളരെ സ്തുത്യര്‍ഹമായ നേട്ടമാണെന്ന് പ്രസിഡന്റ് പറഞ്ഞു.

നൈനയുടെ നൈറ്റിംഗ് ഗേയില്‍ അവാര്‍ഡ് നേടിയ അച്ചാമ്മ കൊകൊത്തിനെയും നഴ്സ് എക്സലന്‍സ് അവാര്‍ഡ് നേടിയ ലില്ലി ആനിക്കാറ്റിനെയും യോഗത്തില്‍ ആദരിച്ചു.

മിനി ജേക്കബ് കോണ്‍ഫറന്‍സിലെ പരിപാടികളുടെ വിവരണം നല്‍കി. സെക്രട്ടറി ഷെര്‍ലി പാറയില്‍ ജീനയുടെ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പാസാക്കി. ബെസ്റ് അഗസ്റിന്‍ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ച് പാസാക്കി.

കൂടുതല്‍ നഴ്സസിനെ ജീനയിലേക്ക് കൊണ്ടുവരുന്നതിനും മെംബര്‍ഷിപ്പ് പുതുക്കുന്നതിനും അംഗങ്ങളെ ഓര്‍മിപ്പിച്ചു. ഷൈനി മുഞ്ഞേലി, ഇബോള വൈറസ് രോഗത്തെപറ്റി വിവരണം നല്‍കി.

ജീനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഇലക് ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയര്‍ ആയി സിസിലി കാഞ്ഞിരയേയും കോചെയര്‍ ആയി ആഗ്നസ് കരിവേലിലിനേയും തെരഞ്ഞെടുത്തു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15 ആണ്. എല്ലാ അംഗങ്ങളോടും പത്രിക സമര്‍പ്പിക്കാനും മറ്റ് അംഗങ്ങളുടെ പേര് നിര്‍ദേശിക്കാനും മേരി ജോസ് ഓര്‍മിപ്പിച്ചു. അത്താഴവിരുന്നോടെ യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍