അശരണര്‍ക്ക് ആശ്രയവുമായി ജോസഫ് ചാണ്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനം പതിനെട്ടാം വര്‍ഷവും
Wednesday, September 3, 2014 5:47 AM IST
ഡാളസ്: അമേരിക്കന്‍ മലയാളിയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോസഫ് ചാണ്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പതിനെട്ടാം വര്‍ഷവും തുടരുന്നു. മുടങ്ങാതെ തുടരുന്ന അദ്ദേഹത്തിന്റെ സ്കോളര്‍ഷിപ്പ് വിതരണം കഴിഞ്ഞ മാസം കേരളത്തില്‍ പൂര്‍ത്തിയായി.

അമേരിക്കന്‍ ക്രിസ്റ്യന്‍ ചാരിറ്റബിള്‍ മിഷന്റെ പ്രസിഡന്റും ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റിന്റെ മാനേജിംഗ് ട്രസ്റിയുമായ ജോസഫ് ചാണ്ടി (ജോയി) യുടെ സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടമാണ് ഈ സ്നേഹസാന്ത്വന ജൈത്രയാത്ര.

അറിവ് നേടുന്നവര്‍ക്ക് ഒരു അത്താണിയാണ് ജോസഫ് ചാണ്ടി. വിദ്യയാണ് ഏറ്റവും വലിയ ധനമെന്നും അത് അര്‍ഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുകയാണ് ഏറ്റവും വലിയ പുണ്യമെന്നും ഈ വലിയ മുഷ്യന്‍ വിശ്വസിക്കുന്നു. 'ദരിദ്രരോട് ദയ കാണിക്കുന്നവന്‍ ദൈവത്തിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും' ജോസഫ് ചാണ്ടി പറയുന്നു.

'വിദ്യതന്നെ മഹാധനം' എന്ന കൃത്യമായ തിരിച്ചറിവോടെയാണ് കേരളത്തിലെ മിടുക്കരായ ലക്ഷക്കണക്കിന് നിര്‍ധനവിവിദ്യാര്‍ഥികള്‍ക്ക് പതിട്ടൊം വര്‍ഷവും വിദ്യാഭ്യാസ ധനസഹായം നകുന്നത്. കേരളത്തിലെ വിദ്യാര്‍ഥികള്‍ ലോകത്തിലെ തന്നെ ഏറ്റവും മിടുക്കരാണ്. മലയാളികള്‍ ലോകരാജ്യങ്ങളിലെല്ലാം എത്തുന്നത് അവര്‍ക്ക് കൈമുതലായി വിദ്യാഭ്യാസം ഉള്ളതുകൊണ്ടാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം ജില്ലാ ബാങ്ക് ചീഫ് എക്സിക്യുട്ടീവായിരുന്ന ജോസഫ് ചാണ്ടി കോട്ടയം പുന്നത്തുറ സ്വദേശിയാണ്. 1997 ലാണ് അമേരിക്കന്‍ ക്രിസ്റ്യന്‍ ചാരിറ്റബിള്‍ മിഷന്‍ ടെക്സസില്‍ ജോസഫ് ചാണ്ടി പ്രസിഡന്റായി ആരംഭിക്കുന്നത്. 1998 ലാണ് അദ്ദേഹം തന്നെ മാനേജിംഗ് ട്രസ്റിയായി രൂപം കൊടുത്ത ഇന്ത്യന്‍ ജീവകാരുണ്യചാരിറ്റബിള്‍ ട്രസ്റ് ഇന്ത്യയിലെ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുന്നത്.

സ്കൂള്‍, കോളജ് തലങ്ങളില്‍ അതാത് സ്ഥാപങ്ങളിലെ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, പിടിഎ പ്രതിിധികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റി രൂപീകരിച്ച് ആ കമ്മിറ്റിയാണ് ട്രസ്റിന്റെ സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. പഠിക്കാന്‍ സമര്‍ഥരായ എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ഥികളെയാണ് ജാതിമതവര്‍ഗ പരിഗണകള്‍ ഇല്ലാതെ തെരഞ്ഞെടുക്കുന്നത്.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 1,15,000 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും 15,500 കോളജ് വിദ്യാര്‍ഥികള്‍ക്കും 195 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും 15 എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കും അഞ്ച് നിയമ വിദ്യാര്‍ഥികള്‍ക്കും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും മിഷന്റെ സഹായം ലഭിച്ചിട്ടുണ്ട്. 1200 സ്കൂളുകളിലും നൂറു കോളജുകളിലും വര്‍ഷംതോറും മിഷന്‍ സഹായം ല്‍കിവരുന്നുണ്ട്. വിദ്യാഭ്യാസത്തിനും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കുമായി 65 ലക്ഷത്തോളം രൂപയാണ് ജോസഫ് ചാണ്ടി ഓരോ വര്‍ഷവും നല്‍കുന്നത്. 'വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍, സംഘടനകൊണ്ട് ശക്തരാകുവിന്‍' എന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശം തന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്െടന്ന് ജോസഫ് ചാണ്ടി പറയുന്നു.

ഇതുവരെ രണ്ടു ലക്ഷത്തില്‍പരം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും 15,000ത്തില്‍പരം കോളജ് വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കിക്കഴിഞ്ഞു. കോട്ടയം മദര്‍തെരേസാ ഫൌണ്േടഷന്റെ പ്രഥമ സാമൂഹ്യസേവപുരസ്കാരം, ഹൂസ്റണ്‍ പൌരാവലിയുടെ ജീവകാരുണ്യ പുരസ്കാരം, വേള്‍ഡ് മലയാളി ഗ്ളോബല്‍ കൌണ്‍സിലിന്റെ സാമൂഹ്യസേവപുരസ്കാരം, നെയ്യാറ്റിന്‍കര ലൈഫ് ലൈനിന്റെ സ്നേഹ പുരസ്കാരം, കേരള കാത്തലിക് ഫിഷര്‍മെന്‍ യൂണിയന്റെ ജീവകാരുണ്യ പുരസ്കാരം, കൂടാതെ മഹാത്മാഗാന്ധി ഗ്ളാാേബല്‍ ഫൌണ്േടഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്സ് അവാര്‍ഡും ജോസഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 18 വര്‍ഷമായി വിദ്യാഭ്യാസ ധസഹായം, വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും അനാഥാലയങ്ങളുടെയും വികസപ്രവര്‍ത്തങ്ങള്‍, സാധു പെണ്‍കുട്ടികളുടെ വിവാഹം, സ്വയം തൊഴില്‍ പദ്ധതി, ഭവനനിര്‍മാണം, ചികിത്സാ സഹായം, വികലാംഗര്‍ക്ക് സഹായം, ഭക്ഷണസഹായം മുതലായ മേഖലകളില്‍ ഇതുവരെ ഏകദേശം നാലു കോടി 84 ലക്ഷം രൂപ ട്രസ്റ് വിതരണം ചെയ്തു. കഴിഞ്ഞ 54 വര്‍ഷമായി ജോസഫ് ചാണ്ടി സാമൂഹ്യ സേവ രംഗത്ത് സജീവമാണ്.

കോട്ടയം അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളിലായി 20 വീട്ടുകാര്‍ക്ക് 10,000 രൂപാ വീതം ഭവനങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി ഈ വര്‍ഷം വിതരണം ചെയ്തു. കഴിഞ്ഞവര്‍ഷം 37 സാധു ദമ്പതികള്‍ക്ക് 12,000 രൂപവീതം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്.

ജൂലൈ 22ന് നടന്ന സമാപന സമ്മേളം കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സിഎസ്ഐ. മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മന്‍ അുഗ്രഹപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്‍. ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. പി.ബി. കുരുവിള നന്ദി പറഞ്ഞു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന്‍, ഭരതന്‍ പുതൂര്‍വട്ടം, ഡോ. വര്‍ഗീസ് പേരയില്‍, സുനില്‍ദേവ്, അരുണ്‍ കണ്ണിക്കാട്ട് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ജോസഫ് ചാണ്ടിയെ തോമസ് കെ. ഉമ്മന്‍ തിരുമേനി വിദ്യാമൃതം അവാര്‍ഡ് നല്‍കി ആദരിച്ചു. ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റിന്റെ കാരുണ്യ അവാര്‍ഡ് ഡോ. വര്‍ഗീസ് പേരയിലിന് പി.സി. ജോര്‍ജ് സമ്മാനിച്ചു.

അമേരിക്കന്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ മിഷന്റെ ജീവ കാരുണ്യപ്രവര്‍ത്തങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ ജോസഫ് ചാണ്ടിയുമായി ബന്ധപെടുക. ഫോണ്‍: 972 240 7503.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍