റോക്ലാന്റ് സീറോ മലബാര്‍ പള്ളിയില്‍ പരി. കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍
Wednesday, September 3, 2014 5:47 AM IST
റോക്ലാന്റ്: സീറോ മലബാര്‍ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ റോക്ക്ലാന്റിലെ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ആഘോഷിക്കുന്നു.

അഞ്ചിന് (വെള്ളി) വൈകുന്നേരം ഏഴിന് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. തദേവൂസ് അരവിന്ദത്ത് പള്ളിയങ്കണത്തില്‍ കൊടിയുയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന നടക്കും.

ആറിന് (ശനി) വൈകുന്നേരം റവ. ഡോ. ജോസഫ് പാലക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ലിറ്റില്‍ ഏയ്ഞ്ചല്‍ ക്വയറിന്റെ അകമ്പടിയോടെ പാട്ടുകുര്‍ബാനയും തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും.

ഏഴിന് (ഞായര്‍) നാലിന് ആഘോഷമായ പാട്ടുകുര്‍ബാനയും പ്രദക്ഷിണവും വചനപ്രഘോഷണവും തുടര്‍ന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

പരി.അമ്മയുടെ മുടി എഴുന്നള്ളിക്കുന്നതിനും മറ്റ് നേര്‍ച്ചകള്‍ സമര്‍പ്പിക്കാനുമുള്ള പ്രത്യേക സൌകര്യങ്ങള്‍ ഉണ്ടായിരിക്കും.

അമ്മയുടെ അനുഗ്രഹം തേടി വരുന്നവരുടെ കൂട്ടത്തില്‍ ചേരുവാനും ആവശ്യങ്ങള്‍ അര്‍ഥിക്കുവാനും സ്നേഹവിരുന്നില്‍ പങ്കെടുക്കുവാനും മിഷന്‍ ഡയറക്ടര്‍ ഏവരേയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് പള്ളിപ്പുറത്തു കുന്നേല്‍ 8456711193, റോണി പോളോ മുരിക്കന്‍ 8459150502.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം