ഇന്ത്യ പ്രസ്ക്ളബ്ബ് മാധ്യമശ്രീ പുരസ്കാരം; മോഹന്‍ലാല്‍ ജൂറി കണ്‍സള്‍ട്ടന്റ്
Wednesday, September 3, 2014 4:34 AM IST
ന്യൂയോര്‍ക്ക്: മാധ്യമരംഗത്തെ രാജകലയുളള പുരസ്കാര നിര്‍ണയത്തില്‍ മലയാളത്തി ന്റെ താരസൂര്യന്‍ കൈയൊപ്പ് ചാര്‍ത്തും. ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയു ടെ മാധ്യമശ്രീ പുരസ്കാര നിര്‍ണയ സമിതിയില്‍ ജൂറി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാ നുളള ക്ഷണം മോഹന്‍ലാല്‍ സ്വീകരിച്ചു. നല്ലൊരു പദ്ധതിയാണിത്, സര്‍വാത്മനാ സ്വാ ഗതം ചെയ്യുന്നു; ക്ഷണക്കുറിപ്പിന് മോഹന്‍ലാല്‍ മറുപടി നല്‍കി.

ഡോ.എം.വി പിളള, ഡോ. റോയി പി. തോമസ്, ജോസ് കണിയാലി എന്നിവരടങ്ങുന്ന സമിതിയാണ് ഇന്ത്യ പ്രസ്ക്ളബ്ബ് മാധ്യമശ്രീ പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ജൂറി കണ്‍സള്‍ട്ടന്റായ മോഹന്‍ലാല്‍ വിലയിരുത്തും. തുടര്‍ന്നാണ് ജേതാവിനെ പ്രഖ്യാപിക്കുക.

വിഷ്വല്‍ മീഡിയ അതിശക്തമായി നിലനില്‍ക്കുന്ന വസ്തുത കണക്കിലെടുത്താണ് ജൂറി കണ്‍സള്‍ട്ടന്റ് എന്നതിലേക്ക് മോഹന്‍ലാലിനെക്കുറിച്ചുളള ചിന്ത എത്തിയത്. വിസ്മയ ഭാവങ്ങളിലൂടെ മലയാളിയുടെ മനസില്‍ ഇത്രയേറെ പതിഞ്ഞ ഒരു നടനുണ്ടായിട്ടില്ല. ജന മനസില്‍ പതിപ്പിച്ചെടുക്കുന്ന ഭാവചേഷ്ടകള്‍ അവതരിപ്പിക്കാന്‍ അസാമാന്യ പ്രതിഭയുളള മോഹന്‍ലാലിന് അതപഗ്രഥിക്കാനും കഴിയും. മാത്രവുമല്ല സ്വന്തം ബ്ളോഗിലൂടെയും മുഖ്യ ധാരാ മാധ്യമങ്ങളിലെ ലേഖനങ്ങളിലൂടെയും എഴുത്തിന്റെ ലോകത്തും മോഹന്‍ലാല്‍ കൈ യൊപ്പ് ചാര്‍ത്തിയിരിക്കുന്നു. തത്വചിന്താപരമാണ് അദ്ദേഹത്തിന്റെ ആശയങ്ങളെന്ന് വില യിരുത്തലുണ്ട്. ലോക മലയാളി എന്ന വിശേഷണം ഏറ്റവും കൂടുതല്‍ യോജിക്കുന്നതും മോഹന്‍ലാലിനു തന്നെ.

അമേരിക്കന്‍ മലയാളിക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തവരാണ് ജൂറി അംഗങ്ങളാ യ ഡോ.എം.വി പിളള, ഡോ. റോയി പി. തോമസ്, ജോസ് കണിയാലി എന്നിവര്‍.

കാന്‍സര്‍രോഗ വിദഗ്ധനായ ഡോ.എം.വി പിളള ഈടുറ്റ ലേഖനങ്ങളിലൂടെയും പ്രഭാഷ ണങ്ങളിലൂടെയും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ വ്യകതിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഡോ ക്ടറായില്ലായിരുന്നുവെങ്കില്‍ ഞാനൊരു പത്രപ്രവര്‍ത്തകനായേനേ എന്ന് ഇടക്കിടെ പറയാ റുളള ഡോ.എം.വി പിളള വായനക്കാരുടെയും കാഴ്ചക്കാരുടെയും പ്രതിനിധിയായിരിക്കും ജൂറിയില്‍ താനെന്ന് ഓര്‍മ്മിപ്പിച്ചു. പത്രപ്രവര്‍ത്തിന്റെ മൂല്യങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് വാ യനക്കാരന്റെ കണ്ണിലൂടെ വിധിനിര്‍ണയം നടത്തുകയായിരിക്കും താന്‍ ചെയ്യുക എന്നദ്ദേ ഹം പറയുന്നു.

അമേരിക്കയിലിരുന്നു കൊണ്ട് കേരളത്തിലെ സംഭവ വികാസങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്നവരില്‍ മുന്‍നിരയിലാണ് ഡോ. റോയി പി. തോമസിന്റെ സ്ഥാനം. ലേഖന ങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മലയാളികളുടെ മനസില്‍ സ്ഥാനം നേടിയിട്ടുളള ഡോ. റോയി പി. തോമസ് കൈരളി ടി.വിയില്‍ ആരോഗ്യരംഗത്തെക്കുറിച്ചുളള പരിപാടി യും അവതരിപ്പിക്കുന്നു. എന്തിലും നര്‍മ്മം കണ്െടത്തുന്ന ഡോ. റോയി തോമസിന് സങ്കീ ര്‍ണ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കാനും അപാരമായ കഴിവുണ്ട്.

കാല്‍നൂറ്റാണ്ടായി ചിക്കാഗോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരള എക്സ്പ്രസ് പ ത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ ജോസ് കണിയാലി സംഘാടക മേഖലയിലും മി കവ് തെളിയിച്ചിട്ടുണ്ട്. ഏതു സംരംഭം ഏറ്റെടുത്താലും അത് അങ്ങേയറ്റം വിജയത്തിലെ ത്തിക്കണമെന്ന് നിര്‍ബന്ധമുളള ജോസ് കണിയാലി ലക്ഷ്യപ്രാപ്തിക്കായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ശൈലിക്കുടമയാണ്. ഒന്നിനും ഒരു കുറവുണ്ടാകരുത് എന്ന് ഇടക്കിടെ പ റയാറുളള ജോസ് കണിയാലി പ്രസിഡന്റായിരുന്ന കാലത്താണ് ഇന്ത്യ പ്രസ്ക്ളബ്ബ് ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതും ശക്തിയാര്‍ജിച്ചതും. കേരളത്തിന്റെ പത്രപ്രവര്‍ത്ത ന, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ അമേരിക്കയിലാണെങ്കിലും സാന്നിധ്യമറിയിക്കാ റുണ്ട് ജോസ് കണിയാലി.

ഇന്ത്യ പ്രസ്ക്ളബ്ബ് മാധ്യമശ്രീ പുരസ്കാര വിതരണ ചടങ്ങ് നവംബര്‍ എട്ടാം തീയതി ശ നിയാഴ്ച ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുളള ടൈസണ്‍ സെന്ററിലാണ് നടക്കുക. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മാധ്യമശ്രീ പുരസ്കാര ജേതാവ് സെമിനാര്‍ നയിക്കും.

ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ സംഘടനാ നേതൃത്വങ്ങളിലുളളവര്‍ പങ്കെടുക്കു ന്ന സംവാദത്തോടെ രാവിലെ പത്തുമണിക്ക് പരിപാടികള്‍ തുടങ്ങും. ഭക്ഷണത്തിനു ശേ ഷം ഉച്ചക്ക് രണ്ടുമണിക്കാണ് മാധ്യമശ്രീ പുരസ്കാരദാനം. തുടര്‍ന്ന് സെമിനാറും ചര്‍ച്ചാ സമ്മേളനവും. ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.