കേളി സെമിനാര്‍: മാനവികതയിലൂന്നിയ മതവിശ്വാസം മനുഷ്യ നന്മക്ക്
Tuesday, September 2, 2014 4:45 AM IST
റിയാദ്: മാനവികതയിലൂന്നിയ മതവിശ്വാസം മനുഷ്യ നന്മക്കെന്ന് കേളി സെമിനാര്‍.
റിയാദ് കേളി കലാ സാംസ്കാരികവേദിയുടെ എട്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്നുവരുന്ന ഏരിയ സമ്മേളനങ്ങളുടെ ഭാഗമായാണ് നസ്സീം, റൌദ ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ 'മാനവികതയിലൂന്നിയ മതവിശ്വാസം' എന്ന വിഷയത്തില്‍ മേഖലാ സെമിനാര്‍ സംഘടിപ്പിച്ചത്.

ഏരിയ രക്ഷാധികാരിസമിതി കണ്‍വീനര്‍ ഗോപിനാഥന്‍ മോഡറേറ്ററായി. കേളി സാംസ്കാരികവിഭാഗം അംഗം ടി.ആര്‍. സുബ്രഹ്മണ്യന്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. ബഗ്ളഫ് യൂണിറ്റ് ട്രഷറര്‍ സതീഷ് കുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. നസ്സീം ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗുമായ പ്രതാപന്‍ സ്വാഗതം ആശംസിച്ചു. ഷാജഹാന്‍, ഹമീദ്, സുരേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കേന്ദ്ര രക്ഷാധികാരിസമിതി അംഗവും കേളി ട്രഷറുമായ ഗീവര്‍ക്ഷീസ്, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും സാംസ്കാരിക വിഭാഗം കണ്‍വീനറുമായ ദയാനന്ദന്‍, റോദ ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ സലീം കൂടത്തായി, റൌദ ഏരിയ വൈസ് പ്രസിഡന്റ് ജോയിഎബ്രഹാം എന്നിവരും സെമിനാറില്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍