ബ്രോണ്‍സ് ഫൊറോനാ പള്ളിയില്‍ വാര്‍ഷിക ധ്യാനം
Tuesday, September 2, 2014 4:41 AM IST
ന്യൂയോര്‍ക്ക്: ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17,18,19,20 (ബുധന്‍, വ്യാഴം, വെള്ളി, ശനി) തീയതികളില്‍ സെന്റ് തോമസ് സീറോ ബ്രോണ്‍സ് പള്ളിയില്‍ വെച്ച് ധ്യാനം നടത്തപ്പെടുന്നു. ധ്യാനം ഫാ. ജോ പ്ളാച്ചേരിയില്‍ (ജറുസലേം കേന്ദ്രം, തൃശൂര്‍), ബ്ര. ഡൊമിനിക് പി.ഡി (ചെയര്‍മാന്‍, മരിയന്‍ ടിവി), ബ്ര. പോള്‍സണ്‍ ജോസഫ് (മ്യൂസിക് കോര്‍ഡിനേറ്റര്‍, ക്യൂന്‍മേരി മിനിസ്ട്രി) എന്നിവര്‍ നയിക്കുന്നതാണ്.

നാലു ദിവസങ്ങളിലായി നടക്കുന്ന ധ്യാനം സെപ്റ്റംബര്‍ 17-ന് (ബുധന്‍) വൈകിട്ട് ആരു മുതല്‍ പത്തു വരേയും, 18-ന് (വ്യാഴം) വൈകിട്ട ആറു മുതല്‍ പത്തുവരേയും, 19-ന് വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ പത്തു വരേയും, 20-ന് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരേയുമാണ് ധ്യാനസമയം.

ദൈവം ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്ത് ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൌഖ്യത്തിന്റെ കൃപയിലേക്ക് കടന്നുവരുവാനും ഇടവക വികാരി റവ.ഫാ. ജോസ് കണ്ടത്തിക്കുടി ഈശോയുടെ നാമത്തില്‍ ഏവരേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ട. ഠവീമാ ട്യൃീ ങമഹമയമൃ എീൃലിമ ഇമവീേഹശര ഇവൌൃരവ, 810 ഋ 221 ടൃലല, ആൃീിഃ, ചഥ 10467. ുവ: 718 944 4747. ഫാ. ജോസ് കണ്ടത്തിക്കുടി (വികാരി) 201 681 6021, സണ്ണി കൊല്ലറയ്ക്കല്‍ (ട്രസ്റി) 914 426 2119, ആന്റണി കൈത്താറത്ത് (ട്രസ്റി) 914 426 6234, സ്കറിയാസ് തുണ്ടത്തില്‍ (ട്രസ്റി) 646 287 7484, ജോര്‍ജ് പട്ടേരി (പ്രെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍) 914 920 585829.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം