ഗ്രേസ് മാത്യു ന്യുജേഴ്സിയില്‍ നിര്യാതയായി
Tuesday, September 2, 2014 4:40 AM IST
ന്യുജേഴ്സി: ഉഴവൂര്‍ കോഴീംപറമ്പത്ത് മാത്യു ഏബ്രഹാമിന്റെ ഭാര്യ ഗ്രേസ് മാത്യു (68) നിര്യാതയായി.
മാരാമണ്‍ ആലക്കാട്ടില്‍ പരേതനായ സാമുവല്‍ സി. ഏബ്രഹാമിന്റെയും ചിന്നമ്മയുടെയും മകളാണു. ഏക സഹോദരന്‍ സാം ആലക്കാട്ടില്‍ (സുമ ട്രാവത്സ്, ന്യുയോര്‍ക്ക്).

പൊതുദര്‍ശനം സെപ്റ്റംബര്‍ മൂന്നിന് ബുധനാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതുവരെ ഡുമോണ്ടീലുള്ള ഫ്രെച്ച് ഫ്യൂണറല്‍ ഹോമില്‍ (161 വാഷിങ്ങ്ടണ്‍ അവന്യു, ഡുമൊണ്ട്, ന്യു ജെഴ്സി07628: ഫോണ്‍: 2013840013 ). വെച്ചും സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബെര്‍ഗന്‍ഫീല്‍ഡിലെ സെന്റ് ജോണ്‍സ് കാത്തലിക്ക് പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് പത്തിന് പരാമസിലെ ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തും. വിവരങ്ങള്‍ക്ക്: 2016187558.